ന്യൂസിലാൻഡ് ഭീകരാക്രമം തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തം; മുഖ്യമന്ത്രി പിണറായി വിജയൻ

  SHARE

  ന്യൂസിലാൻഡിലെ മുസ്ലീംപള്ളികൾക്ക് നേരെ നടന്ന ഭീകരാക്രമം തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തത്തിന്റെ ഉദാഹരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ ഹൃദയം തകർന്നവർക്കൊപ്പം വേദന പങ്കിടുന്നതായും വംശീയ വിദ്വേഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ലോക മന:സാക്ഷി ഉണരേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്ര ദേശീയതയും കുടിയേറ്റ വിരുദ്ധ മനോഭാവവും ഏതു നാട്ടിലാണെങ്കിലും പിഴുതെറിയേണ്ടത് ലോക സമാധാനത്തിനാവശ്യമാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ കൂട്ടിചേർത്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.