Home CheesyDays ധോണിയെ പിൻതള്ളി കോഹ്ലി മുന്നിൽ; ലോകത്തിലെ മികച്ച കായിക താരം ക്രിസ്റ്റാനോ

ധോണിയെ പിൻതള്ളി കോഹ്ലി മുന്നിൽ; ലോകത്തിലെ മികച്ച കായിക താരം ക്രിസ്റ്റാനോ

178
0
SHARE

ലോകത്തെ പ്രമുഖ കായിക താരങ്ങളുടെ പട്ടികയിൽ ധോണിയെ പിൻതള്ളി വിരാട് കോഹ്ലി. നിലവിലെ മികച്ച ക്രിക്കറ്റ് താരം ആരാണെന്ന് കോഹ്ലിയുടെയും ധോണിയുടെയും ആരാധകർ തമ്മിൽ തർക്കം നടക്കുന്നതിനിടയിലാണ് പട്ടിക പുറത്ത് വന്നത്. ലോകത്തിലെ മികച്ച താരങ്ങളുടെ പട്ടികയാണ് പ്രശസ്ത കായിക ചാനലായ ഇഎസ്പിഎൻ പുറത്ത് വിട്ടത്. ധോണിയെ പിൻതള്ളി ഇന്ത്യൻ നായകൻ ലോകത്തെ ഏറ്റവും പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്ലി ആദ്യ പത്തില്‍ ഇടം നേടുകയും ചെയ്തു. പോര്‍ച്ചുഗലിന്റെ യവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ വിരാട് കോഹ്ലി ഏഴാം സ്ഥാനത്താണ്. മഹേന്ദ്ര സിങ് ധോണി പട്ടികയില്‍ 13ാം സ്ഥാനവും നേടി.

റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതായി അമേരിക്കയുടെ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലിബ്രോണ്‍ ജെയിംസും മൂന്നാമതായി അര്‍ജന്റീനയുടെ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിയുമാണ്. കായികമേഖലയിലെ ഏറ്റവും പ്രശസ്തരായ നൂറ് താരങ്ങളെയാണ് ഇഎസ്പിഎന്‍ തിരഞ്ഞെടുത്തത്. പട്ടികയില്‍ മൂന്ന് വനിതകള്‍ മാത്രമാണ് സ്ഥാനം പിടിച്ചത്. സെറീന (17), മരിയ ഷറപ്പോവ (37), സാനിയ മിര്‍സ (93) എന്നിവരാണ് സ്ത്രീ സാന്നിധ്യം.

യുവരാജ് സിങ്, സുരേഷ് റെയ്ന, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, ശിഖര്‍ ധവാന്‍ എന്നീ ഇന്ത്യന്‍ താരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. താരങ്ങളെ കുറിച്ചുള്ള സെര്‍ച്ച്, സോഷ്യല്‍ മീഡിയ ഫോളോയിങ്, പരസ്യം എന്നീ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്.

റൊണാള്‍ഡോ, ലിബ്രോണ്‍ ജെയിംസ്, ലയണല്‍ മെസി, നെയ്മര്‍, കോണര്‍ മക്ഗ്രഗര്‍, റോജര്‍ ഫെഡറര്‍, വിരാട് കോഹ്ലി, റാഫേല്‍ നദാല്‍, സ്റ്റീഫന്‍ കുറെ, ടൈഗര്‍ വുഡ്‌സ് എന്നിവരാണ് ആദ്യ പത്തിലുള്ളവര്‍

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.