Home Don't Miss വടകരയിലെ ഇടതുപോരാളി കരുത്തന്‍ തന്നെ.

വടകരയിലെ ഇടതുപോരാളി കരുത്തന്‍ തന്നെ.

290
0
SHARE

പി എന്നത് കണ്ണൂരുകാര്‍ക്ക് വെറും ഒരു പേരല്ല. അവരുടെ ജീവവായുവാണ് ആശ്രയകേന്ദ്രമാണ്. എതിരാളികളുടെ ആക്രമണം ഇത്രയധികം നേരിടേണ്ടിവന്ന ഒരു രാഷ്ടീയ നേതാവും കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകില്ല.

കണ്ണൂരിലെ സി.പി.എമ്മിന്റെ കരുത്താണ് പി.ജയരാജന്‍.’ രാഷ്ട്രീയക്കാരന്റെ ലാളിത്യം എന്താണെന്ന് മനസ്സിലാകണമെങ്കില്‍ കതിരുള്ള ആ വീട്ടിലേക്ക് ചെന്നാല്‍ മതി. കാണാന്‍ അപ്പോയ്മെന്റ് ആവശ്യമില്ലാത്ത നേതാക്കള്‍ പ്രിയങ്കരരാവുന്നത് എങ്ങനെയെന്ന് അപ്പോള്‍ മനസിലാകും .

വൈദ്യശാസ്ത്രത്തിനും അപ്പുറം മന:കരുത്ത് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്ന നേതാവ്.അറ്റുപോയ ശരീര അവയവങ്ങള്‍ തുന്നിക്കെട്ടാന്‍ . .ജീവന്‍ നിലനിര്‍ത്താന്‍.. കണ്ണൂര്‍ മുതല്‍ എറണാകുളം സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ വരെ റോഡില്‍ രക്തം നല്‍കാന്‍ ഒഴുകി എത്തിയ നൂറ് കണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ . അതുമാത്രം മതിയാകും പി ജയരാജനെന്ന് വ്യക്തിയുടെ ജനപ്രീതി മനസിലാക്കാന്‍ .

ഒറ്റക്കയ്യന്‍ എന്ന് പറഞ്ഞു കളിയാക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക പാലിയേറ്റിവ് കെയറില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് നഷ്ടപ്പെട്ട കയ്യുടെ വിലയും വേദനയും അറിയാവുന്നവന്റെ പ്രോത്സാഹനം കൊണ്ടാണ്.

എത്രവേണേലും ആക്രമിച്ചോളൂ ആക്രമണങ്ങളേല്‍ക്കുന്നവന്റെ പര്യായമാണ് പി ജയരാജന്‍.

കണ്ണൂരുകാര്‍ക്കു പി ജയരാജന് എന്നത് ഒരു നേതാവല്ല ഒരു വികാരമാണ്.

രാഘവനും കെ. സുധാകരനും അടങ്ങിയ യു.ഡി.എഫിനോട് ജില്ലയില്‍ ഇഞ്ചോടിഞ്ചു പൊരുതി നിന്ന കരുത്തനായ കമ്മ്യൂണിസ്റ്റ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ അറസ്റ്റും പൊലിസ് മര്‍ദനവും ജയില്‍ വാസവുമെല്ലാം ഏറെ അനുഭവിച്ച ജയരാജനു ത്യാഗസുരഭിലമായ ഒരു ഭൂതകാലം ഉണ്ടായിരുന്നുവെന്നതും പലരും സൗകര്യപൂര്‍വ്വം മറക്കുന്ന സത്യം.

മരണക്കിടക്കയില്‍ നിന്ന് പി ജയരാജന്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്നപ്പോള്‍ നിരാശരായത് സംഘപരിവാറിന്റെ നേതൃത്വമാണ്.

അനവധി ഭീഷണികളെയും പ്രതിസന്ധികളെയും അതിജീവിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലൂടെ മാത്രം നടന്നുവന്ന കണ്ണൂരിന്റെ ഈ പോരാളിയിലൂടെ വടകര പിടിച്ചെടുക്കാന്‍ സിപിഎമ്മിന് കഴിയുമെന്നത് ഉറപ്പാണ്.

അതിജീവനമാണ് ജീവിതം എന്നത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച നേതാവ്
ആരോണങ്ങള്‍ക്കെല്ലാം മുകളില്‍ അതിജീവനത്തിന്റെ പ്രതീകമായാണ് പി.ജയരാജന്‍ മുന്നോട്ട് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.