Home Don't Miss ഇടതുസ്ഥാനാര്‍ഥികളെ ഭയന്ന് ലീഗ് നേതാക്കള്‍ പോപ്പുലര്‍ഫ്രണ്ടിന്റെ പിന്തുണ തേടി. പി കെ കുഞ്ഞാലിക്കുട്ടിയും, ഇ...

ഇടതുസ്ഥാനാര്‍ഥികളെ ഭയന്ന് ലീഗ് നേതാക്കള്‍ പോപ്പുലര്‍ഫ്രണ്ടിന്റെ പിന്തുണ തേടി. പി കെ കുഞ്ഞാലിക്കുട്ടിയും, ഇ ടി മുഹമ്മദ് ബഷീറും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി നടത്തിയ രഹസ്യ ബന്ധത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

365
0
SHARE

മുസ്ലിംലീഗ് നേതൃത്വവും പോപ്പുലര്‍ ഫ്രണ്ടുമായി എന്തുബന്ധമെന്ന് ചോദിക്കുന്നവരോട് ഈ ദൃശ്യങ്ങള്‍ മറുപടി പറയും

ലോക്‌സഭ തെരഞ്ഞടുപ്പില്‍ പോപ്പുലര്‍ഫ്രണ്ട് പിന്തുണ തേടി
മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയായ പി കെ കുഞ്ഞാലിക്കുട്ടിയും, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരവുമായി കൂടിക്കാഴ്ച നടത്തിയതിനുള്ള തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.

കെടിഡിസിയുടെ കൊണ്ടോട്ടിയിലുള്ള ഹോട്ടല്‍ ടാമറിന്‍ഡിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ മണിക്കൂറോളം ചര്‍ച്ച നടത്തിയത്. അതീവ രഹസ്യമായി നടത്തിയ ഈ കൂടിക്കാഴ്ചയില്‍ മറ്റു നേതാക്കള്‍ക്കോ ,പ്രവര്‍ത്തകര്‍ക്കോ പ്രവേശം ഉണ്ടായിരുന്നില്ലായെന്നതും, ദുരുഹത വര്‍ധിപ്പിക്കുന്നു.

 

മലപ്പുറം , പൊന്നാനി മണ്ഡലങ്ങളില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ നടത്തി വരുന്ന മുന്നേറ്റം ചെറുതായിയല്ല ലീഗിനെ ഭയപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ലീഗിന്റെ പുതിയ ചുവടുമാറ്റം.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.