Home KeralaFocus ഷിഹാബുദ്ദിനന്റെ കൊലപാതകം; ഏഴ് ആർഎസ്എസ് പ്രവർത്തകർ കുറ്റാക്കാരെന്ന് കോടതി

ഷിഹാബുദ്ദിനന്റെ കൊലപാതകം; ഏഴ് ആർഎസ്എസ് പ്രവർത്തകർ കുറ്റാക്കാരെന്ന് കോടതി

109
0
SHARE

തിരുനെല്ലൂരില്ഡ സിപിഐഎം പ്രവർത്തകൻ മതിലകത്ത് ഷിഹാബുദ്ദിനന്റെ കൊലപാതകത്തിൽ ഏഴ് ആർഎസ്എസ് പ്രവർത്തകർ കുറ്റാക്കാരെന്ന് കോടതി. ഒന്നു മുതൽ എഴ് വരെയുള്ള പ്രതികളെയാണ് ജില്ലാ സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

2015 മാര്‍ച്ച്‌ ഒന്നിനാണ് രാത്രി ആര്‍എസ്‌എസ് ക്രിമിനലുകള്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്. ഹോട്ടലില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഷിഹാബുദ്ദീനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

ആര്‍എസ്‌എസുകാരായ എളവള്ളിയില്‍ നവീന്‍, ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് പ്രമോദ്, ചുക്കുബസാറില്‍ രാഹുല്‍, ചുക്കു ബസാറിലുള്ള വൈശാഖ്, തിരുനെല്ലൂര്‍ തെക്കേപ്പാട്ട് സുബിന്‍ എന്ന കണ്ണന്‍, പാവറട്ടി ബിജു, എളവള്ളി കളപ്പുരയ്ക്കല്‍ വിജയശങ്കര്‍ എന്നിവരാണ് പ്രതികള്‍. ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്മാനെയും ആര്‍എസ്‌എസുകാരാണ് കൊലചെയ്തത്. തിരുനെല്ലൂര്‍ മതിലകത്ത് ഖാദറിന്റെ മക്കളാണ് ഇരുവരും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.