Home IndiaUncut 200 മൃത്ദേഹങ്ങൾ നീക്കം ചെയ്തുവെന്ന് പാക്ക് ആക്റ്റിവിസ്റ്റ്; ഇന്ത്യൻ സെെന്യം ഭീകരരെ വധിച്ചുവെന്ന് അവകാശവാദം

200 മൃത്ദേഹങ്ങൾ നീക്കം ചെയ്തുവെന്ന് പാക്ക് ആക്റ്റിവിസ്റ്റ്; ഇന്ത്യൻ സെെന്യം ഭീകരരെ വധിച്ചുവെന്ന് അവകാശവാദം

147
0
SHARE

പുല്‍വാമാ ഭീകരാക്രമണത്തിന് മറുപടിയായി ബലാക്കോട്ട് അടക്കമുള്ള ജയ്ഷെ മുഹമ്മദിന്‍റെ ശക്തികേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ നടക്കുന്നതിനിടയിൽ ഇന്ത്യൻ സെെന്യം പാക്ക് ഭീകരരെ വധിച്ചുവെന്ന് വെളിപ്പെടുത്തൽ. എത്രപേര്‍ ബലാക്കോട്ടില്‍ കൊല്ലപ്പെട്ടന്ന ചർച നടക്കുന്നതിനിടയിലാണ് പാക്കിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് പുതിയ വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ ആളില്ലാത്ത മേഖലയിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന വാദം ഉയർത്തി പിടിക്കുന്നതിനിടയിലാണ് പുതിയ നീക്കം.

ഇന്ത്യയുടെ അവകാശവാദത്തെ ശരിവയ്ക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റ് രംഗത്തെത്തിയത്. ഇന്ത്യന്‍ വ്യോമനസേന ബലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇവിടെനിന്ന് നിരവധി മൃതദേഹങ്ങള്‍ മാറ്റിയിട്ടുണ്ടെന്നാണ് സെന്‍ജ് ഹസന്‍ സെറിംങ്ങ് പറയുന്നത്. ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയിലേക്കാണ് മൃതശരീരങ്ങള്‍ മാറ്റിയതെന്നും ഇക്കാര്യം ഉറുദു പത്രങ്ങളില്‍ അച്ചടിച്ച് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇരുന്നൂറിലധികം ഭീകരരെങ്കിലും ഇന്ത്യന്‍ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ബലാക്കോട്ടില്‍ നടന്ന സംഭവങ്ങള്‍ പാക്കിസ്ഥാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സെന്‍ജ് പറഞ്ഞു. എന്തുകൊണ്ടാണ് ബലാക്കോട്ടിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തതെന്നും ചോദിച്ചു. മറച്ചുവയ്ക്കാന്‍ പലതുമുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറിച്ചു.പാക്കിസ്ഥാനുവേണ്ടി ശ്രത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്തവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുമെന്ന് സൈനിക മേധാവി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.