Home KeralaFocus വിജയമുറപ്പിച്ച് പി ജയരാജൻ; കൺവെൻഷനിലേയ്ക്ക് ഒഴുകിയെത്തി ജനാവലി

വിജയമുറപ്പിച്ച് പി ജയരാജൻ; കൺവെൻഷനിലേയ്ക്ക് ഒഴുകിയെത്തി ജനാവലി

572
0
SHARE

യുഎഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുൻപ് തന്നെ വടകരയിൽ വിജയം ഉറപ്പിച്ച് പി ജയരാജൻ. വടകരയിൽ നടന്ന കൺവെൻഷനിൽ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. വടകരയുടെ രാഷ‌്ട്രീയബോധം വിളിച്ചറിയിച്ച‌് കൺവൻഷനിൽ ജീവിതത്തിന്റെ നാനാതുറയിൽ നിന്ന് എത്തിയവർ വടകരയിൽ നിന്ന് പാർലമെന്റിലേയ്ക്ക് ജയരാജനാണ് തങ്ങളുടെ പ്രതിനിധിയെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സ‌്ത്രീകളും യുവജനങ്ങളും വിദ്യാർഥികളുമടക്കം വടകര കണ്ട വലിയ ജനാവലിയാണ് പി ജയരാജന‌് പിന്തുണയും ആശംസയുമായി എത്തിയത്. ജയരാജന്റെ സ്ഥാനാർഥിത്വം എൽഡിഎഫ‌് ക്യാമ്പിൽ പകർന്ന ആവേശത്തിന്റെ തെളിവായി വടകര കോട്ടപ്പറമ്പ‌് നിറഞ്ഞ‌ുകവിഞ്ഞ ജനാവലി.

ആർഎസ‌്എസിനെതിരായ പോരാട്ടത്തിന്റെ ഉജ്വല പ്രതീകമായ ജയരാജന്റെ സ്ഥാനാർഥിത്വം എൽഡിഎഫിലും പൊതുസമൂഹത്തിലും വൻ സ്വീകാര്യത സൃഷ‌്ടിച്ചിരിക്കുന്നുവെന്ന‌് കോട്ടപ്പറമ്പും കടന്ന‌് പഴയ ബസ‌്സ‌്റ്റാൻഡിലടക്കം പരന്ന ജനാവലി തെളിയിച്ചു. വടകര എൽഡിഎഫ‌് ഇക്കുറി തിരിച്ചുപിടിക്കുമെന്ന‌് പ്രഖ്യാപിക്കുന്ന ഉജ്വല ജനമുന്നേറ്റമാണ‌് കൺവൻഷനിൽ പ്രകടമായത‌്. ചിട്ടയായ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനുള്ള പരിപാടികൾ കൺവൻഷൻ ആവിഷ‌്കരിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. സി കെ നാണു എംഎൽഎ അധ്യക്ഷനായി. സ്ഥാനാർഥി പി ജയരാജൻ, മന്ത്രി ടി പി രാമകൃഷ‌്ണൻ, എൽഡിഎഫ‌് നേതാക്കളായ സത്യൻ മൊകേരി, എം വി ശ്രേയാംസ‌്കുമാർ, എം ആലിക്കോയ, കെ ലോഹ്യ, യു ബാബു ഗോപിനാഥ‌്, എം എ ലത്തീഫ‌്, പ്രൊഫ. ജോൺ ജോസഫ‌്, പി വി ജോസ‌് എന്നിവർ സംസാരിച്ചു. എ എൻ ഷംസീർ എംഎൽഎ തെരഞ്ഞെടുപ്പ‌് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. ഇ കെ വിജയൻ എംഎൽഎ സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ മന്ത്രി കെ കെ ശൈലജ, സിപിഐ എം കോഴിക്കോട‌് ജില്ലാ സെക്രട്ടറി പി മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, കെ പി മോഹനൻ, മനയത്ത‌് ചന്ദ്രൻ, സി എൻ ചന്ദ്രൻ, അഡ്വ. പി സതീദേവി, അഡ്വ. പി വസന്തം, പാട്യം രാജൻ, കമലം എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.