Home KeralaFocus സ്ഥാനാർഥിയുടെ പേരില്ലാത്ത യുഡിഎഫ് ചുമരുകൾ; ട്രോളി കൊന്ന് മണിയാശാൻ

സ്ഥാനാർഥിയുടെ പേരില്ലാത്ത യുഡിഎഫ് ചുമരുകൾ; ട്രോളി കൊന്ന് മണിയാശാൻ

323
0
SHARE

ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥാനാര്‍ഥി പട്ടിക തീരുമാനമാക്കാൻ കഴിയാത്ത കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം എം മണി രംഗത്ത്. സിപിഐഎം പട്ടിക പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയിട്ടും മുഖ്യ എതിരാളികളായ യു ഡി എഫിന്‍റെ സ്ഥാനാര്‍ഥികള്‍ ആരെന്ന ചിത്രം തെളിയാത്ത സാഹചര്യത്തിനെയാണ് മണിയാശാന്‍ ട്രോളി കൊന്നത്.

സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിക്കാതെയുള്ള ചുവരെഴുത്തിന്‍റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച മണി കട്ട വെയിറ്റിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. സംഘടനാ ചുമതല തിരക്ക് ഉള്ളതിനാല്‍ സ്ഥാനാര്‍ഥി എത്തിയിട്ടില്ലെന്ന പരിഹാസവും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഇതിന് മുൻപും ഉപയോ​ഗിച്ചിട്ടുള്ള മണിയാശന്റെ പുതിയ ട്രോളിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

#കട്ട-#വെയിറ്റിംഗ് ' 👇🏽👇🏽🤣🤣🤣. സംഘടനാ ചുമതല തിരക്ക് ഉള്ളതിനാൽ സ്ഥാനാർത്ഥി എത്തിയിട്ടില്ല🤣🤣🤣😂🤭🤭🤭

Posted by MM Mani on Wednesday, 13 March 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.