Home KeralaFocus കണ്ണൂരിൽ എൽഡിഎഫിന് പിന്തുണയുമായി ബിഷപ്; ശ്രീമതി ടീച്ചർ എല്ലാവരുടെയും എംപി

കണ്ണൂരിൽ എൽഡിഎഫിന് പിന്തുണയുമായി ബിഷപ്; ശ്രീമതി ടീച്ചർ എല്ലാവരുടെയും എംപി

848
0
SHARE

കണ്ണൂരിൽ ഇടത് മുന്നണി സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ പി കെ ശ്രീമതി ടീച്ചർക്ക് പിന്തുണയുമായി ബിഷപ് രം​ഗത്ത്. കണ്ണൂർ ലോകസഭ മണ്ഡലത്തിന്റെ സമ​ഗ്ര പുരോ​ഗതയ്ക്കായി എംപിയെന്ന നിലയിൽ ശ്രീമതി ടീച്ചർ പ്രവർത്തിച്ചു. ടീച്ചർ നടത്തിയ വികസനങ്ങൾ എണ്ണി പറഞ്ഞതായിരുന്നു ബിഷപ് തെരഞ്ഞെടുപ്പിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച‌് വർഷം രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും ജനപ്രതിനിധിയായി പ്രവർത്തിക്കാൻ പി കെ ശ്രീമതി ടീച്ചർക്ക‌് കഴിഞ്ഞതായി തലശേരി അതിരൂപത ആർച്ച‌് ബിഷപ‌് മാർ ജോർജ‌് ഞരളക്കാട‌്. തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി തലശേരിയിലെ ബിഷപ‌് ഹൗസ‌് സന്ദർശിച്ച ശ്രീമതിയെ മാർ എമിരറ്റസ‌് ജോർജ‌് വലിയമറ്റം, സഹായ മെത്രാൻ മാർ ജോസഫ‌് പാംപ്ലാനി എന്നിവരോടൊപ്പം ബിഷപ‌് സ്വീകരിച്ചു. തെരഞ്ഞെടുപ്പ‌് കഴിഞ്ഞാൽ തെരഞ്ഞെടുക്കപ്പെടുന്നവർ എല്ലാവരുടെയും പ്രതിനിധിയാണ‌്. ആ ഉത്തരവാദിത്തം നിർവഹിക്കാൻ എംപിക്ക‌് സാധിച്ചുവെന്ന‌് അദ്ദേഹം പറഞ്ഞു. ജില്ലയിലെ റോഡുകളെല്ലാം മികവുറ്റതാക്കിയതിലുള്ള ആഹ്ലാദം പങ്കുവച്ചു. മലയോരങ്ങളിലും ഗതാഗത മേഖലയിൽ വലിയമാറ്റമുണ്ടാതായി ബിഷപ‌് പറഞ്ഞു. കുടിയാന്മല റോഡ‌് പുതുക്കിപ്പണിതയ‌് എടുത്തു പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയിലുണ്ടാകുന്ന മാറ്റങ്ങളും ചർച്ചയായി. വിജയിച്ചു വരുമെന്ന ആശംസയോടെയാണ‌് ശ്രീമതി ടീച്ചറെ യാത്രയാക്കിയത‌്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.