Home Don't Miss ഒരു വനിതയായിരിക്കും ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ ബഹിരാകാശ സഞ്ചാരിയെന്ന് നാസ

ഒരു വനിതയായിരിക്കും ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ ബഹിരാകാശ സഞ്ചാരിയെന്ന് നാസ

83
0
SHARE

ശാസ്ത്രലോകത്ത് ചരിത്രംകുറിച്ച് ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ ബഹിരാകാശ സഞ്ചാരി ഒരു വനിതയായിരിക്കാമെന്ന് സൂചന നൽകി നാസ. ചന്ദ്രനിലേക്ക് അടുത്ത യാത്രയും ചൊവ്വയിൽ ആദ്യം ഇറങ്ങുന്നതും വനിതകളായിരിക്കുമെന്ന് നാസ പ്രതിനിധി ജിം ബ്രൈഡെൻസ്റ്റിൻ അറിയിച്ചു. സയൻസ് ഫ്രൈഡേ എന്ന റേഡിയോ ടോക് ഷോയിലാണ് ജിം ബ്രൈഡെൻസ്റ്റിൻ ഇക്കാര്യം വ്യക്തമാക്കിയത്.

മാർച്ച് അവസാനം നാസയുടെ ബഹിരാകാശനടത്തത്തിൽ സ്ത്രീകൾ മാത്രമാണ് പങ്കെടുക്കുന്നത്. ബഹിരാകാശ യാത്രികരായ ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും ഏഴ് മണിക്കൂർ നീളുന്ന ബഹിരാകാശ നടത്തത്തിൽപങ്കെടുക്കും.ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും 2013 ലെ നാസയുടെ ബഹിരാകാശ യാത്രാക്ലാസിൽ പങ്കെടുത്തവരാണ്. അന്നത്തെ ക്ലാസിൽ പങ്കെടുക്കാനെത്തിയവരിൽ പകുതിയും വനിതകളായിരുന്നു. 1978 ലാണ് നാസ ബഹിരാകാശപര്യവേഷണം ആരംഭിച്ചത്. ആരംഭത്തിൽ ആറ് വനിതകൾ ബഹിരാകാശ ടീമിൽ അംഗങ്ങളായി. നിലവിൽ ശാസ്ത്രജ്ഞരിൽ 34 ശതമാനത്തോളം വനിതകളാണെന്നും നാസ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.