Home Don't Miss എം.ബി. രാജേഷിന്റെ കുറിപ്പുകൾ പുസ്തകമാകുന്നു, സുനിൽ.പി.ഇളയിടം പ്രകാശനം ചെയ്യും

എം.ബി. രാജേഷിന്റെ കുറിപ്പുകൾ പുസ്തകമാകുന്നു, സുനിൽ.പി.ഇളയിടം പ്രകാശനം ചെയ്യും

67
0
SHARE

പാലക്കാട്: പാലക്കാടിന്റെ എം.പി.യായ എം.ബി രാജേഷ് നല്ല എഴുത്തുകാരനും കൂടിയാണ്. സാമൂഹിക വിഷയങ്ങളിൽ പേടിച്ച് അദ്ദേഹം നടത്തുന്ന പാര്ലമെന്റ് പ്രസംഗം പോലെ തന്നെ ഫേസ്ബുക് കുറിപ്പുകളും ഏറെ വായിക്കപ്പെടുകയും, ചർച്ചയാകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അദ്ദേഹം എഴുതിയ കുറിപ്പുകൾ പുസ്തക രൂപത്തിൽ പുറത്തിറക്കുകയാണ്. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് “നിശ്ശബ്ദരായിരിക്കാൻ എന്തവകാശം?” എന്നാണ് പേര് നൽകിയിരിക്കുന്നത്. മാർച്ച് 13 നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഒറ്റപ്പാലം ബി.ഇ.എം യു പി സ്കൂളിൽ പുസ്തകപ്രകാശന ചടങ്ങ് നടക്കും. കാലടി സർവകലാശാല പ്രൊഫെസ്സറും എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ.പി.ഇളയിടം പുസ്തകം പ്രകാശനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.