Home Don't Miss ഞങ്ങൾ പി.രാജീവ് എം.പി.എന്ന് വിളിച്ച് ശീലിച്ചു പോയി, അത് അങ്ങനെ തുടരണം, തൃപ്പൂണിത്തറക്കാരൻ എഴുതുന്നു

ഞങ്ങൾ പി.രാജീവ് എം.പി.എന്ന് വിളിച്ച് ശീലിച്ചു പോയി, അത് അങ്ങനെ തുടരണം, തൃപ്പൂണിത്തറക്കാരൻ എഴുതുന്നു

511
0
SHARE

എറണാകുളം: സി.പി.എം സ്ഥാനാർത്ഥി പട്ടിക വന്നതോടെ നാടും നാട്ടുകാരും ആവേശത്തിലാണ്. തങ്ങൾ കാത്തിരുന്ന പേരുകൾ പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും എതിർ സ്ഥാനാർത്ഥികളെ ജനം ആലോചിക്കുന്നതുപോലുമില്ല. എറണാകുളം മണ്ഡലത്തിന്റെ കാര്യം അങ്ങനെയാണ്. അതിന്റെ നേര്സാക്ഷ്യമാണ്, മണ്ഡലത്തിലെ ഒരു തൃപ്പുണിത്തറക്കാരന്റെ ഫേസ്ബുക് പോസ്റ്റ്. വിണ്ടും ശ്രീ പി രാജിവ് തൃപ്പുണിത്തുറ അടങ്ങുന്ന എറണാകുളം മണ്ഡലത്തിൽ മത്സരിക്കുബോൾ വിജയിക്കുമോ എന്നതായിരിക്കില്ലാ പലരുടെയും ആശങ്ക ,ഭുരിപക്ഷമെത്രയാണ് എന്നതാവും എന്നാണ് ഇപ്പോൾ ആലോചിക്കുന്നത് എന്നാണ് പോസ്റ്റിൽ, ഞങ്ങൾ പി.രാജീവ് എം.പി. എന്നാണ് വിളിച്ചു ശീലിച്ചതെന്നും അത് അങ്ങനെ തുടരുമെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

“എന്താ ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എന്തോ ഉദ്ഘാടന പരിപാടി ഉണ്ടെന്ന് പറഞ്ഞിട്ട് ??
എന്താ സംഭവം !?

“…അതോ ,അത് മ്ടെ രാജിവ് എം.പി എറണാകുളം ജില്ല ആശുപത്രിയിൽ ഒരു എം.ആർ.ഐ സ്‌കാനിംഗ് സെന്റർ സ്ഥാപിച്ചിട്ടുണ്ടല്ലോ! അതിന്റെ ഉദ്ഘാടനമാണ്..! ചുമ്മ പോയി കണ്ടേക്കാം എന്ന് കരുതി ! ഒന്നുമില്ലെങ്കിലും ഒരു സർക്കാർ ആശുപത്രിയിൽ ആദ്യമായി ഇമ്മാതിരി ഒരു എം.എർ.ഐ സ്കാൻ സെന്റർ രാജിവ് എം.പി കൊണ്ട് വരുബോൾ അത് കാണാനെങ്കിലും പോയില്ലേ നമ്മൾ എന്ത് തൃപ്പൂണിത്തുറക്കാരാണ് …”

ഈ വർത്തമാന ശകലം നമ്മൾ തൃപ്പുണിത്തുറക്കാർക്ക് ഒരു കേട്ട് ശീലമാണ് !

പി രാജിവ് എന്ന് പറഞ്ഞാലും പൂർത്തിയാവില്ല അത് ,പേരിന് വാലായി ഒരു എം.പി കുടെ ചേരുമ്പോഴാണ് അത് പുർണമാവുന്നത് !

നമ്മൾ ഏത് മനുഷ്യനും പരിചിതനായ ഒരു മനുഷ്യൻ ,

അയാളെ നമ്മൾ തെരുവുകളിൽ പോലിസ് ഭീകരമായി മർദ്ദിക്കുന്നതും ,വലിച്ചിഴക്കുന്നതും കണ്ടു ,

പിന്നിട്ടയാൾ ഹൈക്കോടതി അഡ്വക്കറ്റാവുന്നതും കണ്ടു !

തുടർന്ന് സി.പി.ഐ .എം നോമിനിയായി രാജ്യസഭ എം.പിയാക്കുന്നതും നമ്മൾ കണ്ടു !

അവിടുന്നങ്ങോട്ട് ഉയർച്ചകൾ മാത്രം !

രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ രാജിവ് പിന്നിട്ട് രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി.

“രാജീവ് ഒഴിവാകുന്നതോടെ ഞങ്ങളുടെ പണി എളുപ്പമാകും, എന്നാലും രാജീവിന് ഒരവസരം കൂടി നൽകാൻ അദ്ദേഹത്തിന്റെ പാർട്ടി തയ്യാറാവണം”

എന്ന് പറഞ്ഞത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായ ശ്രീ അരുൺ ജെയറ്റ്ലിയാണ് !

“സഭാചട്ടങ്ങളുടെ എൻസൈക്ലോപീഡിയ ആയ താങ്കളുടെ ലാപ്ടോപ്പ് എനിക്ക് തരുമോ?”

എന്ന് ചോദിച്ചത് മുൻ കേന്ദ്ര മന്ത്രിയും , മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീ ഗുലാം നമ്പി ആസാദാണ് !

വിണ്ടും ശ്രീ പി രാജിവ് തൃപ്പുണിത്തുറ അടങ്ങുന്ന എറണാകുളം മണ്ഡലത്തിൽ മത്സരിക്കുബോൾ വിജയിക്കുമോ എന്നതായിരിക്കില്ലാ പലരുടെയും ആശങ്ക ,ഭുരിപക്ഷമെത്രയാണ് എന്നതാവും എന്ന് തോന്നുന്നു !

നമ്മുടെ ശീലമാണ് പി രാജിവ് എം.പി എന്ന നാമം .!
അത് അങ്ങനെ തന്നെ തുടരും …
തുടരണം ……!!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.