Home SilverScreen കാത്തിരിപ്പ് അവസാനിക്കുന്നു തൊട്ടപ്പൻ റിലീസിന് ഒരുങ്ങുന്നു

കാത്തിരിപ്പ് അവസാനിക്കുന്നു തൊട്ടപ്പൻ റിലീസിന് ഒരുങ്ങുന്നു

58
0
SHARE

ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘തൊട്ടപ്പന്‍’ന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ പൂര്‍ത്തിയായി. വിനായകനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രാന്‍സിസ് നെരോണയുടെ തൊട്ടപ്പന്‍ എന്ന കഥയാണ് കൊച്ചിയുടെ പശ്ചാത്തലത്തില്‍ സിനിമയാകുന്നത്.പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. കൂടാതെ റോഷന്‍ മാത്യൂ, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്ബാല എന്നിവരും താരങ്ങളാണ്. ‘ആമേനി’ലൂടെ ശ്രദ്ധേയനായ പി. എസ് റഫീഖാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സുരേഷ് രാജന്‍. അന്‍വര്‍ അലി, പി. എസ് റഫീഖ്, അജീഷ് ദാസന്‍എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ലീല. എല്‍. ഗിരീഷ് കുട്ടന്‍. എഡിറ്റിംഗ് ജിതിന്‍ മനോഹര്‍. പട്ടം സിനിമാ കമ്ബനിയുടെ ബാനറില്‍ ദേവദാസ്, ഷൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 56 ദിവസം നീണ്ട ചിത്രീകരണത്തിനു ശേഷം ആലപ്പുഴയിലെ പൂച്ചാക്കലിലാണ് സിനിമ പായ്ക്ക് അപ്പ് ആയത്. ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.