Home Newspool ചിത്രം സെല്‍ഫിയല്ല; വിവാദത്തില്‍ മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം

ചിത്രം സെല്‍ഫിയല്ല; വിവാദത്തില്‍ മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം

SHARE

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ ജവാന്റെ മൃതദേഹത്തിനരികെ നിന്നുള്ള സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്റെ മൃതദേഹത്തിനരികെ നില്‍ക്കുന്ന ചിത്രം സെല്‍ഫിയല്ലെന്ന് വിശദീകരിച്ചാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ജവാന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത ചിത്രമാണ്. അവര്‍ ഇത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തു. ആ ചിത്രം സെല്‍ഫിയല്ലെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. താന്‍ സെല്‍ഫി എടുക്കാറില്ല. ഇതുവരെ സെല്‍ഫി എടുത്തിട്ടില്ല, കണ്ണന്താനം പറയുന്നു. ഫേസ്ബുക്കിലാണ് കണ്ണന്താനം ഇക്കാര്യം വിശദീകരിച്ചത്.

ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്‌നിക്കുകയാണ് യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയ്യേണ്ടതെന്നും കൂടി പറഞ്ഞുകൊണ്ടാണ് അല്‍ഫോന്‍സ് കണ്ണന്താനം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമായതോടെ ഫേസ് ബുക്കില്‍ നിന്ന് മന്ത്രി ഫോട്ടോ പിന്‍വലിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.