Home Editors Picks ബിജെപി ഐടി സെല്ലിന്റെ ഡോക്യുമെന്റിൽ മാറ്റങ്ങൾ വരുത്തി; ബിജെപിക്കെതിരെ വാർത്തകളും, മണ്ടത്തരങ്ങളും പ്രചരിപ്പിച്ച് ബിജെപി മന്ത്രിയും സൈബർ...

ബിജെപി ഐടി സെല്ലിന്റെ ഡോക്യുമെന്റിൽ മാറ്റങ്ങൾ വരുത്തി; ബിജെപിക്കെതിരെ വാർത്തകളും, മണ്ടത്തരങ്ങളും പ്രചരിപ്പിച്ച് ബിജെപി മന്ത്രിയും സൈബർ സേനയും: VIDEO

330
0
SHARE

വ്യാജവാർത്തകളും കുപ്രചാരണങ്ങളും നടത്തി ട്വിറ്ററിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി ഐടി സെല്ലിന് കിട്ടിയത് എട്ടിന്റെ പണി. അവർക്ക് കൂട്ടിനായി പണിയേറ്റുവാങ്ങി തമിഴ്നാട് ബിജെപി ധനകാര്യ മന്ത്രി പൊൻ രാധാകൃഷ്ണനും. ബിജെപിയുടെ പ്രചാരണ തൊഴിലാളികൾവരെ പാർട്ടിക്കെതിരെ സംസാരിക്കുന്ന വിചിത്ര കാഴ്ചയ്ക്കായിരുന്നു ട്വിറ്റർ സാക്ഷ്യം വഹിച്ചത്.

ട്വിറ്ററിൽ വാർത്തകൾ ‘ട്രെൻഡിങ്’ പട്ടികയിൽ കൊണ്ടുവരേണ്ടത് ഓരോ പാർട്ടിയുടെയും ആവശ്യമാണ്. അതിനായി, ഒരേ തരത്തിലുള്ള അനേകം വാർത്തകൾ അണികളിലൂടെ പ്രചരിപ്പിക്കാനായി ബിജെപിയുടെ ഐടി സെൽ ഒരു ഗൂഗിൾ ഡോക്യുമെന്റ് നിർമിക്കുകയും ചെയ്തു. വ്യാജ വാർത്തകൾ കണ്ടുപിടിക്കുന്ന വെബ്സൈറ്റ് ആയ ആൾട്ന്യൂസിന്റെ സ്‌ഥാപകന്മാരിലൊരാളായ പ്രതിക് സിൻഹക്ക് ഈ ഡോക്യൂമെന്റിന്റെ ലിങ്ക് ലഭിച്ചതാണ് ബിജെപിക്ക് പണിയായത്.

ആ ഡോക്യുമെന്റ് തുറന്ന ശേഷം, അതിലെ ഓരോ വാചകങ്ങളിലും ചെറിയ വ്യത്യാസങ്ങൾ വരുത്തി, അതിനെ മണ്ടത്തരങ്ങളും ബിജെപിക്കെതിരെയുള്ള വാചകങ്ങളുമാക്കി അദ്ദേഹം മാറ്റുന്ന വീഡിയോ പ്രതിക് സിൻഹ തന്റെ ട്വിറ്റർ പ്രൊഫൈലിൽ പങ്കുവെച്ചിരുന്നു. ആയിരക്കണക്കിന് ബിജെപി സൈബർ പ്രചാരകരാണ് ഇതിന് ഇരയായത്. മോദിക്കെതിരെയും ബിജെപിയുടെ നയങ്ങൾക്കെതിരെയും ബിജെപി ഐടി സെൽ തന്നെ പ്രചാരണം നടത്തുന്ന വിചിത്ര നിമിഷമായിരുന്നു അത്. ഇതേ കെണിയിൽ ബിജെപിയുടെ തമിഴ്നാട് ധനകാര്യ മന്ത്രിയും വീണു.

മന്ത്രിയുടെ ട്വിറ്റർ പ്രൊഫൈലിൽ വന്ന ബിജെപിക്കെതിരായ ട്വീറ്റുകൾ ഉടനെത്തന്നെ ഡിലീറ്റ് ചെയ്തുവെങ്കിലും അതിന്റെ സ്ക്രീൻഷോട്ടുകൾ ഉപഭോക്താക്കൾ എടുക്കുകയും, പങ്കുവെക്കുകയും ചെയ്തു. തങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ അതുപോലെ പാലിച്ചതാണവർക്ക് തലവേദന ആയത്. വാർത്തകൾ ട്രെൻഡിങ് ആക്കാനുള്ള ഡോക്യൂമെന്റിൽ നിന്നുമുള്ള വാചകങ്ങൾ വായിച്ചുപോലും നോക്കാതെ ട്വിറ്ററിൽ ‘കോപ്പി-പേസ്റ്റ്’ ചെയ്ത അണികൾ ഇങ്ങനെയൊരു പണി ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. വ്യക്തമായ നിർദ്ദേശം ലഭിച്ച, കാശിന് വേണ്ടി പ്രചാരണ ചുമതലകൾ നടത്തുന്ന തൊഴിലാളികൾക്ക് ഇതൊക്കെ വായിച്ചു മനസിലാക്കി പങ്കുവെക്കാൻ എവിടുന്ന് സമയം. വൻ നിരയിലുള്ള പരിഹാസത്തിനാണ് പാവം സംഘമിത്രങ്ങൾ ഇരയായത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.