സംസ്‌ഥാന തൊഴിലുറപ്പ് പദ്ധതി വൻ വിജയം; കേരളത്തിന് രാജ്യത്തിൽ ഒന്നാം സ്‌ഥാനം

  SHARE

  പ്രളയദുരന്ധം തളർത്തിയ ജീവിതങ്ങൾക്ക് സംസ്‌ഥാന തൊഴിലുറപ്പ് പദ്ധതി തുണയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രളയത്തിന് ശേഷം തൊഴിലുറപ്പ് പദ്ധതിയിൽ പുതുതായി രജിസ്റ്റർ ചെയ്തത് 63285 കുടുംബങ്ങൾ.

  പ്രളയബാധിത ജില്ലകൾക്ക് 50 തൊഴിൽദിനം പ്രത്യേകം അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം ആഗസ‌്ത‌് 16നുശേഷം 9.52 ലക്ഷം കുടുംബങ്ങളിൽ 10.56 ലക്ഷംപേർക്ക് തൊഴിൽ നൽകി. ഇതുവരെ 5.03 കോടി തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. മാർച്ചിനാകാൻ പത്തുകോടി ദിനങ്ങൾ സൃഷ്ടിക്കാനാകുമെന്നും, അതിലൂടെ നാലുലക്ഷം കുടുംബങ്ങൾക്ക് 100 ദിവസങ്ങളോളം തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പത്തുകോടി തൊഴിൽ ലഭ്യമാകുംവിധം ലേബർ ബജറ്റ് അടുത്ത സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇത്തരത്തിൽ തൊഴിൽ സൃഷ്ടിക്കുന്നതിൽ കേരളത്തിന് രാജ്യത്തിൽ ഒന്നാം സ്‌ഥാനമാണ്.

  നടപ്പുസാമ്പത്തിക വർഷാരംഭത്തിൽ 550 തൊഴിൽദിനം സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രളയാനന്തര പുനർനിർമാണത്തിലൂടെ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായതോടെ ഡിസംബറിൽതന്നെ ഈ ലക്ഷ്യം കൈവരിച്ചു. തുടർന്ന്, കേന്ദ്ര സർക്കാർ ലേബർ ബജറ്റ് 700 ലക്ഷം തൊഴിൽദിനമായി പുതുക്കി അംഗീകരിക്കുകയായിരുന്നു. ഈ ലക്ഷ്യത്തിന്റെ 106.61 ശതമാനം നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം.

  20 ലക്ഷം കുടുംബങ്ങളിൽനിന്ന് 24 ലക്ഷം തൊഴിലാളികളാണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ സജീവമായുള്ളത്. ഇതിൽ 16 ലക്ഷംപേർ ഈവർഷം തൊഴിൽ ചെയ്തിട്ടുണ്ട്. 90 ശതമാനമാണ് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം. ഈവർഷം ഇതുവരെ 2321.39 കോടിരൂപ ചെലവായി. ഇതിൽ 871.90 കോടിരൂപ കേന്ദ്രസർക്കാരിൽനിന്ന് വേതനയിനത്തിൽ ലഭിക്കാനുണ്ട്. 2018-19ൽ 1.49 ലക്ഷം കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. ഇതിൽ 12518 പട്ടികവർഗ കുടുംബമുണ്ട്. 400 ലധികം പട്ടികവർഗ കുടുംബങ്ങൾ 200 തൊഴിൽദിനം പൂർത്തിയാക്കുകയും രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് 150 ദിവസത്തിലധികം തൊഴിൽ ലഭിക്കുകയും ചെയ്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.