Home Don't Miss തൊഴിലില്ല യുവാവ് ആത്മഹത്യ ചെയ്തു, മോദി ഭരണം അവസാനിക്കുമ്പോൾ യുവാക്കളും നിരാശയിലേക്ക്

തൊഴിലില്ല യുവാവ് ആത്മഹത്യ ചെയ്തു, മോദി ഭരണം അവസാനിക്കുമ്പോൾ യുവാക്കളും നിരാശയിലേക്ക്

147
0
SHARE

ദില്ലി: ബിഹാര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിടെക്കില്‍ ബിരുദം നേടിയ വിദ്യാര്‍ഥിയാണ് സൗരഭ്. ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഫ്ലൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി. കിഴക്കന്‍ ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫ്ലൈ ഓവറിലാണ് സംഭവം. ബിഹാറിലെ ഭോജ്പൂരി സ്വദേശിയായ സൗരഭ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ദില്ലിയില്‍ താമസമാക്കിയത്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് മയൂര്‍ വിഹാര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് യുവാവ് ആത്മഹത്യ ചെയ്തുവെന്ന വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ന്യൂ അശോക് ന​ഗറിലെ സൗരഭിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ഇയാളുടെ ഡയറി കണ്ടെത്തുകയും ചെയ്തു. ഇതില്‍ നിന്നുമാണ് ജോലി ലഭിക്കാത്തതിന്‍ വളരെയധികം മനോവിഷമത്തിലായിരുന്നു യുവാവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തിയത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ് എന്ന് പഠന റിപ്പോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൗരഭിന്റെ ആത്മഹത്യ ഒരു ചോദ്യ ചിഹ്നമാകുകയാണ്. രാജ്യത്ത് പ്രതിവർഷം ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകിയാണ് കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ ഭരണം പൂർത്തീകരിച്ച് പടിയിറക്കം കാത്ത് നിൽക്കുമ്പോൾ രാജ്യത്തെ യുവാക്കൾ ആത്മഹത്യയിലേക്ക് നീങ്ങുകയാണ്. സൗരഭിന്റെ മൃത ദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം യുവാവിന്റെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.