Home KeralaFocus കുസാറ്റിൽ സരസ്വതി പൂജയ്ക്ക് അനുമതി നൽകിയ നടപടി പ്രതിഷേധാർഹം, എസ്.എഫ്.ഐ

കുസാറ്റിൽ സരസ്വതി പൂജയ്ക്ക് അനുമതി നൽകിയ നടപടി പ്രതിഷേധാർഹം, എസ്.എഫ്.ഐ

521
0
SHARE

എറണാകുളം: കുസാറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സരസ്വതിപൂജയ്ക്ക് അധിക്യതർ അനുമതി നൽകിയ നടപടി പ്രതിഷേധാർഹമാണെന്ന് എസ്.എഫ്.ഐ. യൂണിവേഴ്സിറ്റികളിൽ സരസ്വതി പൂജ നടത്തണമെന്ന് കാണിച്ച് യു.ജി.സി സിറക്യൂലർ വന്നതിനു പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. കേരളത്തിൽ മതേതരത്വമാണെന്നും വിദ്യാർത്ഥികൾക്കിടയിൽ ജാതി മത വർഗീയ വേര്തിരിവുകൾക്ക് തയ്യാറല്ലെന്നും ആദ്യം വി.സി. യു.ജി.സിയെ കേന്ദ്ര അധികൃതരെ അറിയിച്ചെങ്കിലും കുസാറ്റിലെ എ.ബി.വി.പി. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും, സരസ്വതി പൂജക്കായിവാദിക്കുകയും ചെയ്തു. എസ്.എഫ്.ഐ ഉൾപ്പടെയുള്ള സംഘടനകൾ ഇതിനെ എതിർത്തെങ്കിലും കേന്ദ്ര സമ്മർദ്ദത്താൽ യൂണിവേഴ്സിറ്റി അനുമതി നൽകുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വർഗീയ വത്കരിക്കുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കേന്ദ്രം യൂണിവേഴ്സിറ്റികളിലൂടെ നടത്തുന്നത്. ഇതിന്റെ മറ്റൊരു ഉദാഹരണ കൂടിയാണ് സരസ്വതി പൂജക്കുള്ള നിർദേശം. അതേസമയംനാനാമതവിശ്വാസികളും മതവിശ്വാസികളല്ലാത്തവരും ഒരുമിച്ച് പഠിക്കുന്ന ക്യാമ്പസിൽ വിശ്വാസത്തെ തന്നെ മുൻനിർത്തി വിദ്യാർത്ഥികളിൽ ബോധപൂർവ്വം മറ്റ് മതങ്ങളോടുള്ള വിദ്വേഷം ഉണർത്തുക എന്നതാണ് വർഗ്ഗീയ ശക്തികൾ ഇത്തരം ഇടപെടലുകളിലൂടെ ലക്ഷ്യം വെക്കുന്നത്.. ഇതിലൂടെ ക്യാമ്പസുകളിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളെ നാം ഗൗരവപൂർവ്വം കാണണമെന്നും എസ്.എഫ്.ഐ.സംസ്ഥാന സെക്രട്ടറി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ.പ്രസ്താവനയുടെ പൂർണ രൂപം
എറണാകുളം കുസാറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സരസ്വതിപൂജയ്ക്ക് അധിക്യതർ അനുമതി നൽകിയ നടപടി പ്രതിഷേധാർഹമാണ്.
ജാതി,മത,വർഗ്ഗ,വർണ്ണ,ലിംഗ വ്യത്യസങ്ങളില്ലാതെ എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം പ്രദാനം ചെയ്യേണ്ട ഇടങ്ങളായി നമ്മുടെ കാമ്പസുകൾക്ക് നിലകൊള്ളാൻ സാധിക്കണം….
ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും നടത്തുന്നത് മത നിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൂഷണമായ ഒന്നല്ല….
നാനാമതവിശ്വാസികളും മതവിശ്വാസികളല്ലാത്തവരും ഒരുമിച്ച് പഠിക്കുന്ന ക്യാമ്പസിൽ വിശ്വാസത്തെ തന്നെ മുൻനിർത്തി വിദ്യാർത്ഥികളിൽ ബോധപൂർവ്വം മറ്റ് മതങ്ങളോടുള്ള വിദ്വേഷം ഉണർത്തുക എന്നതാണ് വർഗ്ഗീയ ശക്തികൾ ഇത്തരം ഇടപെടലുകളിലൂടെ ലക്ഷ്യം വെക്കുന്നത്.. ഇതിലൂടെ ക്യാമ്പസുകളിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളെ നാം ഗൗരവപൂർവ്വം കാണണം..
ക്യാമ്പകളെ മതപ്രചരണത്തിന്റെ കേന്ദ്രമാക്കാൻ ശ്രമിക്കുന്ന വർഗ്ഗീയസംഘടനകളുടെ അജണ്ടകൾ നടപ്പിലാക്കാൻ അധികൃതരിൽ ചിലർ കൂട്ടുനിൽക്കുന്നു എന്നതാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്.
തൃശ്ശൂരിലെ ചേർപ്പ് സ്കൂളിൽ ഈയിടെ നടന്ന ഗുരു പാദ പൂജപോലുള്ള അപരിഷ്കൃത രീതികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനോട് നേരത്തെ തന്നെ വിയോജിപ്പും പ്രതിഷേധവും ഉയർത്തിയവരാണ് എസ്.എഫ്.ഐ.
ക്യാമ്പസുകളെ വർഗ്ഗീയ ധ്രുവീകരണത്തിന്റെയും മതവിദ്വേഷത്തിന്റെയും കേന്ദ്രമാക്കാൻ അനുവദിക്കില്ല..
ക്യാമ്പസുകളിൽ വർഗ്ഗീയത പടർത്താൻ എ.ബി.വി.പി നടത്തുന്ന ഇത്തരം ശ്രമങ്ങളെ , മാനവികതയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തി ശക്തമായി നേരിടുമെന്നും, സരസ്വതിപൂജയ്ക്ക് അനുമതി നൽകിയ അധികൃതർക്കെതിരായി പ്രതിഷേധമുയർത്തുമെന്നും പ്രസ്താവനയിൽ അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.