Home LookingGlass RX 100 വിട്ടു ബുള്ളറ്റ് വാങ്ങാമെന്നു അച്ഛൻ, വൃത്തികെട്ട വണ്ടി വേണ്ടെന്ന് മകൾ,...

RX 100 വിട്ടു ബുള്ളറ്റ് വാങ്ങാമെന്നു അച്ഛൻ, വൃത്തികെട്ട വണ്ടി വേണ്ടെന്ന് മകൾ, വയറൽ വിഡിയോ കാണാം

376
0
SHARE

കൊച്ചി: ഒരു ഭ്രാന്തിനപ്പുറം വാഹനത്തെ വൈകാരികമായി കൊണ്ട് നടക്കുന്നവർ കേരളത്തിലും കുറവല്ല. വിന്റേജ് വാഹനങ്ങൾ അത്രയെളുപ്പം വിട്ടുകളയാൻ ഇത്തരം വാഹനപ്രേമികൾക്ക് കഴിയില്ല. പ്രായവ്യത്യാസമെന്യേ ഈ വാഹനപ്രണയം എല്ലാർക്കുമുണ്ട് .ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീട്ടിലെ പഴയ ആര്‍ എക്സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടി നിര്‍ത്താതെ കരയുകയാണ്. മാത്രമല്ല വില്‍ക്കുന്ന തീരുമാനത്തില്‍ നിന്നും അച്ഛനെ പിന്തിരിപ്പിക്കാനാണ് കുട്ടിയുടെ ശ്രമം.അച്ഛന്‍ രാപകലില്ലാതെ നടന്ന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് കുട്ടി ചോദിക്കുന്നു. വിറ്റാലേ കാശുകിട്ടൂ എന്നിട്ട് ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള മകളുടെ മറുപടി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.