Home Don't Miss മറുകണ്ടം ചാടുന്നതിലും സഖ്യം രൂപീകരിക്കുന്നതിലും മിടുക്കന്‍; ചന്ദ്രബാബു നായിഡുവിനെതിരെ മോദി

മറുകണ്ടം ചാടുന്നതിലും സഖ്യം രൂപീകരിക്കുന്നതിലും മിടുക്കന്‍; ചന്ദ്രബാബു നായിഡുവിനെതിരെ മോദി

169
0
SHARE

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാഷ്ട്രീയത്തില്‍ തന്നെക്കാള്‍ മുതിര്‍ന്ന ആളാണെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദം. മറുകണ്ടം ചാടുന്നതിലും പുതിയ സഖ്യം രൂപീകരിക്കുന്നതിലും അദ്ദേഹത്തിന് തന്നെക്കാള്‍ പ്രവര്‍ത്തനപരിചയമുണ്ട്. സ്വന്തം ഭാര്യപിതാവിനെ പോലും പിന്നില്‍ നിന്ന കുത്തിയ ആളാണ് ചന്ദ്രബാബു നായിഡുവെന്നും നരേന്ദ്ര മോദി തുറന്നടിച്ചു.

സ്വന്തം പോക്കറ്റില്‍ നിന്നു പണം മുടക്കിയാണ് ബിജെപി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടാണ് ചന്ദ്രബാബു നായിഡു പരിപാടികള്‍ നടത്തുന്നത്. ആന്ധ്രാ പ്രദേശിന് പുതിയ സൂര്യോദയം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ആള്‍ ഇപ്പോള്‍ മകന്റെ പുരോഗതിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അമരാവതിയുടെ വികസനത്തെക്കാള്‍ സ്വന്തം വികസനകാര്യത്തിലാണ് അദ്ദേഹത്തിനു ശ്രദ്ധയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഗുണ്ടൂരില്‍ റാലിയില്‍ പങ്കെടുത്ത ശേഷം തിരുപ്പൂര്‍, റെയ്ച്ചൂര്‍ എന്നിവിടങ്ങളിലെ ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.