Home KeralaFocus “ഏറ്റവും കൂടുതൽ എൽഡിഎഫ് സ്‌ഥാനാർത്ഥികൾ വിജയിക്കുന്ന തെരഞ്ഞെടുപ്പ് ഉടനെ” : എ വിജയരാഘവൻ

“ഏറ്റവും കൂടുതൽ എൽഡിഎഫ് സ്‌ഥാനാർത്ഥികൾ വിജയിക്കുന്ന തെരഞ്ഞെടുപ്പ് ഉടനെ” : എ വിജയരാഘവൻ

761
0
SHARE

രാജ്യത്തിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കാൻ പാർലമെന്റിൽ കൂടുതൽ ഇടതുപക്ഷ എംപിമാരുണ്ടാകണമെന്നും, ഏറ്റവും കൂടുതൽ എൽഡിഎഫ് സ്‌ഥാനാർത്ഥികൾ വിജയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ് ഉടനെ വരുന്നതെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സാധാരണക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഇടതുപക്ഷത്തെ ജനങ്ങൾ വിജയിപ്പിക്കും. കെഎസ‌്ടിഎ യാത്രയയപ്പ‌് സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻറെ അസ്‌ഥിവാരം തന്നെ തകർക്കുന്ന രീതിയാണ് ബിജെപിയുടേത്. നാടിന്റെ പൊതുപുരോഗതി തടസ്സപ്പെടുത്തി. വർഗീയമായി എല്ലാത്തിനെയും അളക്കുന്ന രീതി അവർ പ്രവർത്തകർക്കിടയിൽ വളർത്തിയെടുത്തു. ജീവിതവും ഇന്ത്യയുടെ വിശ്വാസങ്ങളും തകരുകയാണെന്ന് ജനങ്ങൾ മനസ്സിലാക്കുകയും ബിജെപിയെ തോൽപ്പിക്കുകയും ചെയ്യണം. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ബിജെപി നീട്ടുന്ന നോട്ടുകൾക്ക് മുന്നിൽ തകരുകയാണ്. ഇടതുപക്ഷ എംപിമാരുടെ അംഗബലം കുറയ‌്ക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നു. സംസ്ഥാനത്ത‌് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയചേരി സൃഷ്ടിക്കാനും ശക്തിപ്പെടുത്താനും ബിജെപിയുമായി കോൺഗ്രസ‌് ചേരുന്നു. അതുകൊണ്ടുതന്നെ ബിജെപിയെ അലയ്ക്കാൻ സാധ്യതയുള്ള വിഷയങ്ങളിൽ മൃതുസമീപനമാണ് കോൺഗ്രസ്സ് സ്വീകരിക്കുന്നത്.

രമേശ് ചെന്നിത്തലയും കൂട്ടരും സംഘപരിവാറിനൊപ്പമാണ്. ‘വിശ്വാസികൾക്കൊപ്പമെന്ന’ ന്യായത്തിൽ ശബരിമല വിഷയത്തിൽ ബിജെപിയുമായി കൂട്ടുകൂടി. എന്തെന്നിരിക്കെ, വിശ്വാസത്തിന്റെ മറവിൽ നടക്കുന്ന ആക്രമണങ്ങൾക്ക് കേരളം കൂട്ട് നിൽക്കില്ല. സംഘപരിവാർ ശ്രമം പൊളിഞ്ഞതാണ് ഇതിന്റെ തെളിവ്. കുത്തകമാധ്യമങ്ങളും എതിർപക്ഷത്ത് നിന്ന് ഇടതുപക്ഷ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്നു. അവരുടെ സർവ്വേ ഫലങ്ങളും ഇടതുപക്ഷത്തിനെതിരെയുള്ള അക്രമണങ്ങളുമൊക്കെ വലിയ കളവാണെന്ന് ജനങ്ങൾ തിരിച്ചറിയണം എന്നും വിജയരാഘവൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.