Home Don't Miss ഒരു ലക്ഷം കുടുംബങ്ങളുടെ പതിറ്റാണ്ടുകളുടെ സ്വപ്നം വെറും ആയിരം ദിവസംകൊണ്ട് നിറവേറ്റി എൽഡിഎഫ് സർക്കാർ

ഒരു ലക്ഷം കുടുംബങ്ങളുടെ പതിറ്റാണ്ടുകളുടെ സ്വപ്നം വെറും ആയിരം ദിവസംകൊണ്ട് നിറവേറ്റി എൽഡിഎഫ് സർക്കാർ

165
0
SHARE

കേരളത്തിലെ 1,02,681 കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം വെറും ആയിരം ദിവസങ്ങളിൽ പിണറായി വിജയൻറെ നേതൃത്വത്തിൽ നിറവേറ്റി എൽഡിഎഫ് സർക്കാർ. എല്ലാ കുടുംബങ്ങളും ഇപ്പോൾ ഭൂമിയുടെ അവകാശികളാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കുരുക്കുകളെല്ലാമഴിച്ച് 1,02,681 പേർക്ക് പട്ടയം നൽകിയത്. ‘ആയിരംദിനം’ ആഘോഷങ്ങളുടെ ഭാഗമായി അർഹതപ്പെട്ട എല്ലാവർക്കും ഭൂമി നൽകുന്നത് ഉറപ്പുവരുത്താൻ ഓരോ ജില്ലകളിലും റവന്യൂ ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുമുണ്ട്. ഭൂമി കയ്യേറുന്നവരെ തുരത്താനുള്ള ശക്തമായ നിലപാടുകളും സർക്കാർ സ്വീകരിച്ചു വരുകയാണ്. വിവിധ സ്വകാര്യ സ്‌ഥാപനങ്ങൾ കയ്യേറിയ 203 ഹെക്ടർ ഭൂമി ഒഴിപ്പിച്ചാണ് അർഹതപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ ഭൂമി നൽകിയത്.

30123 കുടുംബങ്ങൾക്കാണ് സർക്കാർ തൃശ്ശൂരിൽ സ്‌ഥലം പട്ടയം നൽകിയത്. ഇടുക്കിയിൽ 20354 പട്ടയങ്ങൾ. മലപ്പുറം ജില്ലയിൽ ഇതുവരെ നൽകിയത് 16400 പട്ടയങ്ങൾ. ജനുവരി 23 ന് മാത്രം 6065 പട്ടയങ്ങളാണ് നൽകിയത്.

യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത് നൽകിയ പട്ടയങ്ങളിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതായിരുന്നു ആദ്യ ലക്ഷ്യം. അന്ന് നൽകിയ പല പട്ടയങ്ങൾ തർക്കത്തിനിടയാക്കിയിരുന്നു. സീറോ ലാൻഡ‌്സ‌് പട്ടയം പദ്ധതിയുടെ ഭാഗമായുള്ളതിൽ പലതും വ്യാജനുമായിരുന്നു. പലരും ഭൂമി തേടി നടക്കുന്ന അവസ്‌ഥയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഏറെ സമയം ചിലവായതിനാൽ പട്ടയം നൽകുന്ന നടപടികളിലേക്ക് വൈകിയാണ് സർക്കാർ കടന്നത്.

തെരഞ്ഞെടുപ്പ് വേളയിലെ പ്രകടനപത്രികയിൽ അർഹതപ്പെട്ടവർക്ക് പട്ടയം നൽകുന്നത് ഉറപ്പുവരുത്തുമെന്ന് എൽഡിഎഫ് സർക്കാർ പറഞ്ഞിരുന്നു. പട്ടയവിതരണത്തിന്റെ ചുമതല ഭൂപരിഷ്കരണം ഡെപ്യൂട്ടി കളക്ടർമാർക്ക് നൽകി. രേഖകൾ പരിശോധിക്കാൻ അദാലത്തും, തുടർന്ന് പട്ടയമേളയും നടത്തി. ഇതിനുപുറമെ ലഭിക്കുന്ന അപേക്ഷകൾക്ക് ഉടനടി പട്ടയം നൽകിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും റവന്യു മന്ത്രി ചന്ദ്രശേഖരന്റേയും മേൽനോട്ടത്തിലാണ് പദ്ധതി പുരോഗമിച്ചത്.

നിയമക്കുരുക്കഴിച്ചാണ് പട്ടയം നൽകിയതെന്ന പ്രത്യേകത ഇതിനുണ്ട്. ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമത്ത നൽകിയാണ് ഇത് സാധിച്ചത്. ഇതിൽ ഏറ്റവും പ്രധാനം ഇടുക്കി പദ്ധതിപ്രദേശത്തെ പത്തുചങ്ങലയിൽ മൂന്നുചങ്ങല വിട്ടുള്ള പ്രദേശത്ത‌് നൽകിയ പട്ടയമാണ‌്. (ഇടുക്കി ഡാമിന്റെ സമീപ പ്രദേശങ്ങളിൽ പണ്ടുകാലത്ത‌് ഒരുചങ്ങല, രണ്ട‌് ചങ്ങല എന്നിങ്ങനെയായിരുന്നു അളവ‌്. ഇതിൽ 10 ചങ്ങല പ്രദേശംവരെ പട്ടയം നൽകിയിരുന്നില്ല. ഈ കണക്ക‌് മാറ്റി, ഏഴ‌് ചങ്ങലവരെ അളവിൽ ഇപ്പോൾ പട്ടയമനുവദിച്ചു). അര നൂറ്റാണ്ടായുള്ള ജനങ്ങളുടെ കാത്തിരിപ്പിനാണ് അതോടെ പരിഹാരം ലഭിച്ചത്. എറണാകുളത്തെ ചേരാനല്ലൂരിൽ 179 പട്ടയം നൽകിയതും ഇതേപോലെയായിരുന്നു. തൃശൂർ കൈപ്പമംഗലത്ത‌് അഴീക്കോട‌് വില്ലേജിലെ 23 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പത്തനംതിട്ട അത്തിക്കയം വില്ലേജിലെ 32 ഏക്കറിലെ കൈവശാവകാശക്കാർക്ക‌ും പട്ടയം നൽകി. തൃശൂർ ചിമ്മിനി ഡാം നിർമാണവുമായി ബന്ധപ്പെട്ട‌് കുടിയൊഴിക്കപ്പെട്ട പട്ടിക വർഗ കുടുംബളുടെ പുനരധിവാസത്തിന‌് 7.5 ഏക്കർ അധികമായി വാങ്ങാൻ കലക്ടർക്ക‌് അനുമതി നൽകി. അട്ടപ്പാടി മേഖലയിലെ ആറു വില്ലേജുകളിലെ ആദിവാസികളുടെ കൈവശഭൂമിക്ക‌് പട്ടയം നൽകാൻ ഒരു സ‌്പെഷ്യൽ തഹസിൽദാർ ഓഫീസ‌് ആരംഭിക്കാനുള്ള നടപടിയും തുടങ്ങിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.