Home Don't Miss കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

52
0
SHARE

കുംഭമാസത്തിലെ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്ര നട നാളെ തുറക്കും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ വൈകിട്ട് 5ന് മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം ഉണ്ട്. 17 ന് രാത്രി 10 ന് നട അടയ്ക്കും. സന്നിധാനം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 3 കേന്ദ്രങ്ങളും ഓരോ എസ്പിമാരുടെ നിയന്ത്രണത്തിലാണ്. സന്നിധാനത്ത് വി.അജിത്തിനും പമ്പയിൽ എച്ച്. മഞ്ജുനാഥിനും നിലയ്ക്കലിൽ പി.കെ.മധുവിനുമാണ് ചുമതല. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ എല്ലാവരെയും നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലിൽ നിന്നു സന്നിധാനത്തേക്കു പോകാൻ അനുവദിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.