Home KeralaFocus വേറിട്ട സമര മാർഗത്തിലൂടെ കെ എസ് ആർ ടി സി എംപാനൽ ജീവനക്കാർ

വേറിട്ട സമര മാർഗത്തിലൂടെ കെ എസ് ആർ ടി സി എംപാനൽ ജീവനക്കാർ

164
0
SHARE

വേറിട്ട സമരമാർഗവുമായി കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ ഇറങ്ങിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരം കൂടാതെ നാട്ടിലെ മലിനമായ കുളങ്ങള്‍ വൃത്തിയാക്കുന്നത് കൂടി സമരമാക്കിയെടുത്തിരിക്കുകണ് ജീവനക്കാർ. കഴിഞ്ഞ ദിവസം എസ്എസ് കോവില്‍റോഡിലെ ക്ഷേത്രക്കുളം ഇവര്‍ വൃത്തിയാക്കി.120 ജീവനക്കാരാണ് കുളം വൃത്തിയാക്കാനെത്തിയത്. കുളത്തില്‍ നിന്ന് പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവര്‍ നീക്കം ചെയ്തു. വൃത്തിയാക്കാൻ സഹായവുമായി സമീപവാസികളുമെത്തി.വേറിട്ട സമരാശയങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് എംപാനല്‍ ജീവനക്കാരുടെ തീരുമാനം. എം പാനല്‍ ജീവനക്കാര്‍ ജനുവരി 21 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ് . കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉള്ള നിലപാട് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ വേറിട്ട സമരരീതികളുമായി മുന്നോട്ട് പോകുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.