Home IndiaUncut മോദി ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നു, കേന്ദ്രത്തിനെതിരെ ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം പുരോഗമിക്കുന്നു

മോദി ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നു, കേന്ദ്രത്തിനെതിരെ ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം പുരോഗമിക്കുന്നു

42
0
SHARE

ന്യൂഡല്‍ഹി: തെലങ്കാന രൂപീകരിച്ചപ്പോള്‍ ആന്ധ്രാപ്രദേശിന് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിരാഹാര സമരം തുടങ്ങി. ന്യൂഡല്‍ഹിയില്‍ ഒരു ദിവസത്തെ നിരാഹാര സമരമാണ് നടക്കുന്നത്. സമരപന്തലില്‍ വച്ച്‌ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡു. ഗുജറാത്ത് കലാപകാലത്തേത് പോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രയുടെ കാര്യത്തിലും രാജ്യധര്‍മ്മം പാലിക്കുന്നില്ലെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വിമര്‍ശനം.

‘ഗുജറാത്ത് കലാപകാലത്ത് മോദി രാജ്യധര്‍മ്മം പാലിച്ചില്ലെന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ് പറഞ്ഞിരുന്നു. അത് പോലെ തന്നെയാണ് ആന്ധ്രാപ്രദേശിന്റെ കാര്യത്തിലും മോദി പ്രവര്‍ത്തിക്കുന്നത്. നമുക്ക് ആവകാശപ്പെട്ടതെല്ലാം നിഷേധിക്കപ്പെടുകയാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ അറിയാമെന്നും’ ചന്ദ്രബാബു നായിഡു പറഞ്ഞു. സമരപന്തലില്‍ വച്ചാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ സമരപ്പന്തലിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.