Home GlobalVoice ആഹാരത്തിനു വേണ്ടി മാത്രം തുറക്കുന്ന വാതിലുള്ള മുറിയിൽ അസിയയും കുടുംബവും

ആഹാരത്തിനു വേണ്ടി മാത്രം തുറക്കുന്ന വാതിലുള്ള മുറിയിൽ അസിയയും കുടുംബവും

129
0
SHARE

കറാച്ചി: പ്രവാചകനിന്ദാക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് മോചിതയാവുകയും ചെയ്ത ആസിയ ബീബിക്ക് ഇതുവരെ രാജ്യം വിടാനായിട്ടില്ലെന്ന് സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമാ അമന്‍ ഉല്ല. കറാച്ചിയിലെ വടക്കന്‍ പ്രദേശങ്ങളിലെവിടെയോ ഉള്ള ഒരു വീട്ടിലേക്ക് ആസിയ ബീബിയേയും കുടുംബത്തെയും അധികാരികള്‍ മാറ്റിയതായും അമന്‍ പറയുന്നു. പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ നിരാശയിലാണ് ആസിയയെന്നും ഭക്ഷണത്തിന് വേണ്ടി മാത്രമാണ് വാതില്‍ തുറക്കാറെന്നും അമന്‍ വെളിപ്പെടുത്തി.സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചെന്ന കേസിലാണ് ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു കണ്ടെത്തിയ പാകിസ്ഥാന്‍ സുപ്രീംകോടതി വധശിക്ഷയ്ക്കെതിരെ ആസിയ നല്‍കിയ അപ്പീല്‍ അംഗീകരിക്കുകയായിരുന്നു. എന്നാൽ അനുകൂല വിധിയുണ്ടായിട്ടും ഇതുവരെയും അസിയക്കുംകുടുംബത്തിനും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഇവരെ അധികാരികൾ തടവിലാക്കിയിരിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരം. ഫോണിലൂടെ ആസിയ ബീബിയുമായി അമന്‍ ബന്ധപ്പെട്ടതിന് ശേഷമാണ് ഇക്കാര്യങ്ങൾ ഇപ്പോൾ പുറത്ത് വരുന്നത്. എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്ന് അറിയാത്തതിനാല്‍ ആസിയ ബീബി അങ്ങേയറ്റത്തെ നിരാശയിലാണെന്ന് അമന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.