Home LookingGlass “സവർണാധിപത്യത്തിന്റെ അവസാനതാവളം ചോദ്യംചെയ്യപെടുന്നു എന്നതാണ് ശബരിമലയിലെ പ്രധാന പ്രശ്നം” : ബാലചന്ദ്രൻ ചുള്ളിക്കാട്

“സവർണാധിപത്യത്തിന്റെ അവസാനതാവളം ചോദ്യംചെയ്യപെടുന്നു എന്നതാണ് ശബരിമലയിലെ പ്രധാന പ്രശ്നം” : ബാലചന്ദ്രൻ ചുള്ളിക്കാട്

മണ്ണിൽ പണിയെടുത്ത് വിഭവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കർഷകരാണോ, അതോ കല്ലും മണ്ണുമാണോ ഇന്ത്യയെന്ന് വലിയ രാജ്യസ്നേഹികളായി സ്വയം അവരോധിക്കുന്ന ഇന്നത്തെ ഭരണാധികാരികൾ വ്യക്തമാക്കണം. ജനങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ഒരു ഭരണവും ജനാധിപത്യഭരണമല്ല.

228
0
SHARE

സവർണ്ണമേധാവിത്വത്തിന്റെ അവസാനതാവളം ചോദ്യംചെയ്യപ്പെടുന്നതാണ് ശബരിമല വിഷയത്തിലെ പ്രധാന പ്രശ്നമെന്ന് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. വരും കാലത്തിന്റെ പ്രധാന ആവശ്യമാണ് സവർണാധിപത്യത്തിന്റെ തകർച്ച എന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നവകേരള സാംസ്‌കാരികയാത്രയുടെ ജാഥയ്ക്ക് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഭൂ ഉടമസ്‌ഥതയും, സംസ്‌ഥാനത്തിന്റെ രാഷ്ട്രീയ അധികാരവും 100 കൊല്ലങ്ങൾക്ക് മുമ്പേ സവർണ്ണർക്കായിരുന്നു. എന്നാൽ പിന്നീട് വന്ന ജനാധിപത്യ വ്യവസ്‌ഥ ഈ സ്‌ഥിതിക്ക് കോട്ടം തട്ടിച്ചു. പതിയെ സവർണരുടെ കുത്തക പൂർണമായും അവസാനിക്കുകയും ചെയ്തു. എന്നാൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സവർണാധിപത്യം ഇപ്പോഴും തുടരുകയാണ്. അതിന്റെ അവസാന താവളങ്ങളാണ് ക്ഷേത്രങ്ങൾ. ഇപ്പോഴും ക്ഷേത്രങ്ങളിലെ പൗരോഹിത്യ സ്‌ഥാനം സവർണർക്ക് ആണ്. ആ അധികാരമാകട്ടെ പുരുഷാധിപത്യത്തിൽ അധിഷ്ഠിതമാണ്. ആ ആധിപത്യം
വരും കാലങ്ങളിൽ തകരുകതന്നെ ചെയ്യും.

ഗൗരവമായി ഈ ചിത്രത്തെ പഠിക്കാൻ പൊതുജനങ്ങൾ തയാറാകുന്നില്ല. ഇതിഹാസങ്ങളും പുരാണങ്ങളും വേദങ്ങളുമാണ് ചെറുപ്പം മുതലേ മിക്കവരും പഠിക്കുന്നത്. അതാകട്ടെ ഗ്രന്ഥങ്ങളിലൂടെയുള്ള പഠനമല്ല. മുതിർന്നവർ പറഞ്ഞുകൊടുക്കുന്ന അറിവാണ്. നമ്മുടെ പൊതുവിദ്യാഭ്യാസവും വിശ്വാസങ്ങളുടെ പുറകെ പോകുന്നു. ആ വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്ന അബദ്ധധാരണകളെ കടപുഴക്കിയെറിയാൻ എളുപ്പമല്ല.

മണ്ണിൽ പണിയെടുത്ത് വിഭവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കർഷകരാണോ, അതോ കല്ലും മണ്ണുമാണോ ഇന്ത്യയെന്ന് വലിയ രാജ്യസ്നേഹികളായി സ്വയം അവരോധിക്കുന്ന ഇന്നത്തെ ഭരണാധികാരികൾ വ്യക്തമാക്കണം. ജനങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ഒരു ഭരണവും ജനാധിപത്യഭരണമല്ല. സ്വജാതിവിവാഹമാണ് ജാതിവ്യവസ്ഥ നിലനിൽക്കാൻ കാരണം. ഈ സാമൂഹികരീതിയെ ഇല്ലാതാക്കിയാൽ ജാതിവിവേചനം അവസാനിക്കും. ഭരണഘടനയുടെ അന്തഃസത്തയായ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും തുടച്ചുനീക്കി ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഹിന്ദുരാജ്യം സ്ഥാപിക്കാനാണ് ഇന്ത്യ ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും ചുള്ളിക്കാട‌് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.