Home KeralaFocus അന്ന് ആന്റണിക്ക് കൊടുത്ത പണി ഇപ്പോൾ ഉമ്മൻ ചാണ്ടിയെ തിരഞ്ഞു കൊത്തുന്നു, ഉള്ളിൽ ചിരിച്ച് ചെന്നിത്തല

അന്ന് ആന്റണിക്ക് കൊടുത്ത പണി ഇപ്പോൾ ഉമ്മൻ ചാണ്ടിയെ തിരഞ്ഞു കൊത്തുന്നു, ഉള്ളിൽ ചിരിച്ച് ചെന്നിത്തല

750
0
SHARE

തിരുവനന്തപുരം; കേരളം രാഷ്ട്രീയത്തിൽ പലപ്പോളും കളം കാവ്യനീതി കാത്ത് വെക്കാറുണ്ട്. രാഷ്ട്രീയത്തിൽ കത്തി നിന്നവരൊക്കെ ഇത്തരത്തിൽ കാലത്തിന്റെ നീതിയിൽ നിലം പരിശായിട്ടുമുണ്ട്. കേരളം രഷ്ട്രീയത്തിൽ ആന്റണി കത്തി നിന്ന സമയത്താണ് കുതികാൽ വെട്ടിയും രഷ്ട്രീയ സമവാക്യങ്ങൾ വെട്ടിക്കുറച്ചും കൂട്ടിച്ചേർത്തും ഉമ്മൻ ചാണ്ടി ആന്റണിയെ കേന്ദ്രത്തിലേക്ക് ടിക്കറ്റ് നൽകി വിട്ടത്. അന്ന് ഉമ്മൻ ചാണ്ടി നടത്തിയ രാഷ്ട്രീയ കളികളിൽ ഒപ്പം നിന്നവർ പലരും വഴിയിൽ വീണു പോകുകയും കളത്തിൽ നിന്ന് അപ്രത്യക്ഷരാകുകയും ചെയ്‌തെങ്കിലും ചാണ്ടിച്ചൻ മാത്രം കരുത്തനായി പിടിച്ച് നിന്ന്. രാഷ്ട്രീയ ജീവിതത്തിലേക്ക് സരിത കയറി വന്നതാണ് ചാണ്ടിച്ചൻ ഈ അടുത്ത കാലത്ത് നേരിട്ട തിരിച്ചടി. തനിക്കേറ്റ പ്രഹരത്തിൽ നിന്നും ചാണ്ടിച്ചൻ മുഖം മിനുക്കി രംഗത്തെത്തിയപ്പോളേക്കും തൻ പണ്ട് നടത്തിയ അടവും ചുവടും പഠിച്ച ചെന്നിത്തല രംഗം കീഴടക്കിയിരുന്നു. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല അമ്മിണിയെ എന്ന് പറയാതെ പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായും പാർട്ടിയുടെ നേടും തൂണായും മാറുമ്പോളും ഉമ്മൻ ചാണ്ടി പടയൊരുക്കുകയായിരുന്നു. അതിന്റെ പ്രകടമായ തെളിവായിരുന്നു എറണാകുളത്ത് കണ്ടത്. കേരളത്തിലെ നേതാക്കന്മാരിൽ ഉമ്മൻ ചാണ്ടിക്ക് മാത്രമായിരുന്നു നിറഞ്ഞ കയ്യടി. ഫേസ്ബുക്കിൽ ഉമ്മൻ ചാണ്ടിയെ ക്രോപ് ചെയ്ത കളഞ്ഞ് ചെന്നിത്തല പ്രതിഷേധിച്ചെങ്കിലും തെറിവിളിയും പ്രതിഷേധവും കാരണം ചാണ്ടിച്ചൻ കൂടെയുള്ള ചിത്രം രണ്ടാമത് അപ്‌ലോഡ് ചെയ്യേണ്ടി വന്നു. ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉമ്മൻ ചാണ്ടി മത്സരിക്കണം എന്ന ആവശ്യം ഉയർത്തിക്കൊണ്ടു ചെന്നിത്തലയും സതീർഥ്യരും രംഗം ചൂടാക്കിയതോടെ വെട്ടിലായത് ഉമ്മൻ ചാണ്ടിയാണ്. പണ്ട് താൻ ആന്റണിക്ക് നൽകിയ ടിക്കറ്റ് ഇപ്പോൾ തന്നെ തേടി വന്നിരിക്കുന്നു. കേരളത്തിൽ രാഷ്ട്രീയ അടക്കി ഭരിച്ചവർ കേന്ദ്രത്തിലേക്ക് വണ്ടി കയറിയാൽ കേരളത്തിലെ രഷ്ട്രീയത്തിൽ പിന്നെ പല്ലു കൊഴിഞ്ഞ സിംഹങ്ങളായി നിൽക്കാനേ കഴിയൂ. ചരിത്രം വ്യക്തമാക്കുന്നതും അതാണ്. നിരവധി ഉദാഹരണങ്ങളും അതിനുണ്ട്.

കേന്ദ്രത്തിലേക്ക് “ഓ.സി.” മത്സരിക്കണമെന്ന് മണ്ടന്മാരായ തന്റെ ആത്മാർത്ഥ അണികൾ പോലും പറയുമ്പോൾ ഈ രാഷ്ട്രീയ സത്യം വിളിച്ചു പറയാൻ കഴിയാത്ത അവ്സഥയിലാണ് ഉമ്മൻ ചാണ്ടി. കഴിഞ്ഞ ദിവസം നടന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ നിലവിൽ എം.എൽ.എ. മാരും, എം.പി മാരും ആയവരും, പാർട്ടി ചുമതലയുള്ളവരും മത്സരിക്കേണ്ട എന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ആ നിലക്ക് ഉമ്മൻ ചാണ്ടിക്ക് മത്സരത്തിനിറങ്ങേണ്ടി വരില്ല എന്ന് പ്രത്യാശിക്കാം. ഒരു തീരുമാനത്തിന്റെ ദൂരത്തിൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം തീരുമാനിക്കപ്പെടുമ്പോൾ. രമേശ് ചെന്നിത്തല ഉള്ളിൽ ചിരിക്കുകയാണ്. ഉമ്മൻ ചാണ്ടി കേന്ദ്രത്തിലേക്ക് വണ്ടി കയറിയാൽ തനിക് ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി കസേരയാണ് മൂപ്പരുടെ മധുര സ്വപ്നങ്ങളിൽ, ഒപ്പം കെ.പി.സി.സി. അതികായനായ താൻ അവരോധിക്കുന്നതും ചെന്നിത്തലയുടെ മന്ദസ്മിതത്തിന് പിന്നിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.