Home CheesyDays ഒക്‌ലൻഡിൽ ഇന്ത്യ, പരമ്പരയിൽ ഒപ്പത്തിനൊപ്പം

ഒക്‌ലൻഡിൽ ഇന്ത്യ, പരമ്പരയിൽ ഒപ്പത്തിനൊപ്പം

64
0
SHARE

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മല്‍സരത്തില്‍ ഇന്ത്യക്ക്​ തകര്‍പ്പന്‍​ ജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ തകര്‍ത്തത്. ന്യൂസിലന്‍ഡ്​ ഉയര്‍ത്തിയ 158 റണ്‍സ്​ വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തില്‍ മറികടന്നു. രോഹിത്​ ശര്‍മ്മ(50) ശിഖര്‍ ധവാന്‍(30) എന്നിവര്‍ ചേര്‍ന്ന്​ മികച്ച തുടക്കമാണ്​ ഇന്ത്യക്ക്​ നല്‍കിയത്​. പന്ത്​ 40 റണ്‍സെടുത്തു. 20 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ്​ ചെയ്​ത ന്യൂസിലന്‍ഡിനായി 50 റണ്‍സെടുത്ത ഗ്രാന്‍ഡ്​ഹോമും 42 റണ്‍സെടുത്ത ടെയ്​ലറും മാത്രമേ മികച്ച പ്രകടനം നടത്തിയുള്ളു. ഇന്ത്യക്കായി ​കൃണാല്‍ പാണ്ഡ്യ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി. ഇതോടെ മൂന്ന്​ മല്‍സരങ്ങളുടെ പരമ്ബര 1-1ന്​ സമനിലയിലായി. പരമ്ബരയിലെ നിര്‍ണായകമായ മൂന്നാം മല്‍സരം ഞായറാഴ്ച ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്കില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.