Home KeralaFocus സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്നത‌് ആവിഷ്കാര സ്വാതന്ത്ര്യമല്ല നടി അപർണ ബാലമുരളി

സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്നത‌് ആവിഷ്കാര സ്വാതന്ത്ര്യമല്ല നടി അപർണ ബാലമുരളി

214
0
SHARE

സിനിമയിൽ സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്ന രംഗങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് നടി അപർണ ബാലമുരളി. സിനിമയിൽ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങൾ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങൾ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാൽ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു. മലയാള സിനിമയുടെ പൊതുമുഖങ്ങളും പരമ്പരാഗത കാഴ്ച ശൈലിക്കുമെതിരെ കൂടുതൽ യുവ അഭിനേതാക്കൾ രംഗത്ത് വരികയാണ്. നേരത്തെ പൃഥ്വിരാജ്, ആസിഫ് അലി, തിരക്കഥാകൃത് ശ്യാം പുഷ്ക്കരൻ എന്നിവരും സമം നിലപാട് സ്വീകരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാള സിനിമയിൽ പ്രത്യക്ഷത്തിൽ അഭിനേതാക്കൾ നിലപാട് വ്യക്തമാക്കി തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.