Home SilverScreen വിനയ വിധേയ രാമ നാളെ തിയ്യേറ്ററുകളിൽ

വിനയ വിധേയ രാമ നാളെ തിയ്യേറ്ററുകളിൽ

188
0
SHARE

പവര്‍ സ്റ്റാര്‍ റാം ചരണ്‍ നായകനാകുന്ന വിനയ വിധേയ രാമ യുടെ മലയാളം വേര്‍ഷന്‍ നാളെ പ്രദര്‍ശനത്തിന് എത്തും. രംഗസ്ഥലം എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ തേജ നായകനായി അഭിനയിക്കുന്ന ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രമാണ് വിനയ വിധേയ രാമ. സംവിധായകന്‍ ബോയപെട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും. ഡബ്ബിങിലെ പ്രശ്‌നം കാരണം റിലീസ് തീയതി മാറ്റുകയായിരുന്നു.
കൈറ അദ്വാനിയാണ് രാംചരണിന്റ നായിക. വിവേക് ഒബ്റായാണ് പ്രതിനായകന്‍. പ്രശാന്ത്, സ്നേഹ, മധുമിത, മുകേഷ് ഋഷി,ജേപി, ഹരീഷ് ഉത്തമന്‍,,ആര്യന്‍ രാജേഷ്, രവിവര്‍മ്മ എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.