Home MediaMania അമേരിക്കയിലെ ജാഥയോ മോദിയുടെ ബംഗാൾ ജനപിന്തുണയോ? വൻ ജനപിന്തുണയെന്ന് ബിജെപി പ്രവർത്തകർ, പൊളിച്ചടുക്കി സോഷ്യൽ മീഡിയ

അമേരിക്കയിലെ ജാഥയോ മോദിയുടെ ബംഗാൾ ജനപിന്തുണയോ? വൻ ജനപിന്തുണയെന്ന് ബിജെപി പ്രവർത്തകർ, പൊളിച്ചടുക്കി സോഷ്യൽ മീഡിയ

260
0
SHARE

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പല സംസ്‌ഥാനങ്ങളിലായി നടക്കുന്ന പ്രചാരണങ്ങളിൽ ഇന്റർനെറ്റ് ലോകത്തിന്റെ ശ്രദ്ധ നേടി മോദിയുടെ ബംഗാൾ റാലി. ‘ബംഗാളിൽ മോദി നടത്തിയ സർജിക്കൽ സ്ട്രൈക്ക്’, ‘ ബംഗാളിലെ മോദിയുടെ ജനപിന്തുണ’ എന്ന തലക്കെട്ടുകൾ ഉപയോഗിച്ച് സംഘപരിവാർ വൃത്തങ്ങൾ നടത്തിയ പ്രചാരണങ്ങൾക്ക് പിന്നിലെ കള്ളത്തരം പൊളിഞ്ഞതോടെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങൾക്കിടയിൽ മോദിയുടെ റാലിയും ഇടംനേടി.

कल बंगाल में मोदी को भाषण बीच मे रोककर कहना पड़ा.."भाइयों एडजस्ट करो एक दूसरे के साथ"मैदान छोटा पड गया है ऐतिहासिक भीड़, ठगबंधन के उड़ा दिए परखच्चे 💃🙏

Posted by Godhi Vijay Garg on Sunday, 3 February 2019

മമത ബാനർജിയുടെ പ്രതിരോധത്തെ മറികടന്ന് മോദി ബംഗാളിൽ നടത്തിയ റാലി വൻ വിജയമായി എന്നായിരുന്നു സംഘപരിവാറിന്റെ പ്രചാരണം. സംഘപരിവാറിന്റെ സൈബർ ഉപഭോക്താക്കൾ വഴി ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ ഇതിനായി ഉപയോഗിച്ച ചിത്രത്തിലാണ് പ്രശ്നം. അമേരിക്കയിൽ നടന്ന ഒരു റാലിയുടെ ചിത്രമാണ് ബംഗാളിൽ നടന്ന മോദിയുടെ റാലിയായി പ്രചരിപ്പിക്കപ്പെട്ടത്. പ്രചാരണപോസ്റ്റുകൾ വന്ന് നിമിഷങ്ങൾക്കകം തന്നെ ദേശീയ മാധ്യമങ്ങളും സോഷ്യൽ മീഡിയ ടെക് വിദഗ്ധരും ചേർന്ന് പ്രചാരണത്തെ പൊളിച്ചടുക്കി. ഉടൻ തന്നെ ട്രോളുകളും വിമർശനങ്ങളുമായി പ്രധാന മന്ത്രിയുടെ റാലി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആകുകയും ചെയ്തു.

ഫെബ്രുവരി രണ്ടിനാണ് മോദി ബംഗാളിൽ റാലി നടത്തിയത്. മുഖ്യധാരാ മാധ്യമങ്ങളിൽ ചിലർ ഈ ചിത്രം തന്നെ ഉപയോഗിച്ച് മോദിയുടെ റാലിയെ വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഈ ചിത്രത്തിന് ഏറെ പഴക്കമുണ്ടെന്നും ഇന്ത്യയിൽ നിന്നല്ലെന്നും കണ്ടുപിടിച്ചത്. ഗോഥി വിജയ് എന്ന പാർട്ടി വക്താവിന്റെ ഫേസ്ബുക്-ട്വിറ്റർ പേജുകളിലൂടെയാണ് ഈ വാർത്ത ആദ്യം വന്നത്. ജനങ്ങളുടെ തിരക്ക് കാരണം മോദിക്ക് പ്രസംഗം താൽക്കാലികമായി നിർത്തേണ്ടി വന്നു എന്നുവരെ പോസ്റ്റിൽ കൊടുത്തിരുന്നു. ഷെയർ ചെയ്ത ചിത്രത്തിൽ ആദ്യത്തേത് എടുത്തത് 2015ൽ ആയിരുന്നത്. രണ്ടാമത്തെ ചിത്രം 2013ലും. മൂന്നാമത്തെ ചിത്രം മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വരെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഒരു ചിത്രത്തിനും മോദിയുടെ റാലിയുമായി ഒരു ബന്ധവുമില്ലെന്ന് സോഷ്യൽ മീഡിയ ലോകത്തിന് മനസ്സിലാക്കാൻ ഏറെ നേരം വേണ്ടി വന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.