നിങ്ങളുടെ കയ്യിലുള്ളത് നിയമോളുടെ കേൾവിയാണ് അത് തിരിച്ചു കൊടുത്തേക്കു, അവളീ ലോകം കേൾക്കട്ടെ

    SHARE

    അമ്മയുടെ സ്നേഹത്തോടെയുള്ള വിളിപോലും നിയ മോൾ കേട്ടു തുടങ്ങിയിട്ട് 4 മാസമേ ആയിട്ടുള്ളു. കേൾവി ശക്തി ജന്മനാ ഇല്ലാതിരുന്ന നിയമോൾക്ക് ഈ ലോകത്തെ കേൾപ്പിച്ചുകൊണ്ടിരുന്നത് കോക്ലിയർ ഇമ്പ്ലാൻറ് ശസ്ത്രക്രിയക്ക് ശേഷമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നാൾ മാസം മുൻപായിരുന്നു ശസ്ത്രക്രിയ എന്നാൽ ഇപ്പോൾ അവൾക്ക് ഈ ലോകത്തിലെ ശബ്ദങ്ങൾ അന്യമാകുകയാണ്. ശസ്ത്രക്രിയക്ക് ശേഷം സ്പീച് തെറപ്പിക്കായി ആഴ്ചയിൽ മൂന്ന് ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ചികിത്സക്കഴിഞ്ഞ് തിരിച്ചു വരവേ ചെന്നൈ എഗ്മോർ ട്രെയിനിൽ ലേഡീസ് കമ്പാർട്ടുമെന്റിൽ വച്ച് നിയയുടെ കേൾവി സാധ്യമാക്കുന്ന ഉപകരണം ബാഗോടുകൂടി നഷ്ടപ്പെട്ടു. സ്വർണമോ മറ്റോ ആണെന്ന് കരുതി മോഷ്ടിക്കപെട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം. ഇതിനോടകം സാധ്യമായ എല്ലാ വഴികളിലൂടെയും അന്വേഷിച്ചുകഴിഞ്ഞു. സുമനസുകൾ വേണ്ട രീതിയിൽ സഹകരിച്ചാൽ നിയമോൾക്ക് ഇനിയും കേൾക്കാം. നഷ്ടപെട്ട ബാഗിന്റെ വിവരങ്ങൾ ലഭിക്കുന്നവരോ കണ്ടു കിട്ടുന്നവരോ താഴെ കാണുന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
    ഈ ഉപകരണം ഇല്ലേൽ കുട്ടിക്ക് ഒരിക്കലും കേൾവിശക്തി ലഭിക്കില്ല. പുതിയ ഉപകരണം വാങ്ങാൻ നാല് ലക്ഷത്തോളം രൂപ ചിലവാകും. നിത്യജോലി ചെയ്ത് കുടുംബം പൊട്ടുന്ന നിയയുടെ മാതാപിതാക്കൾക്ക് അത് താങ്ങാനാകില്ല. അതിനാൽ ഈ ഉപകരണം എങ്ങനെയും കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് നിയയുടെ കുടുംബം. കേരളം ഒറ്റക്കെട്ടായി നിയമോളുടെ കേൾവി തിരികെ ലഭിക്കാൻ ശകാരിക്കേണ്ടതുണ്ട്.
    *Niya sree – 9847746711 *

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.