കമ്യുണിറ്റി ഹെൽത്ത് സെന്റർ ഇനി മുതൽ ഡയാലിസിസ് സെന്റർ, ഷൊർണൂരിന് എം.ബി.രാജേഷ് എം.പി യുടെ സമ്മാനം

  SHARE

  ഷൊർണൂർ: വൃക്ക രോഗം ബാധിച്ച രോഗികളെ ഏറ്റവുമധികം ബുദ്ധിമുട്ടിലാഴ്ത്തുന്ന കാര്യമാണ് ഡയാലിസിസ് പ്രക്രിയ. വളരെ കരുതലും അത്യാധുനിക സംവിധാനവും ആവശ്യമായ ആ ചികിത്സ രീതി സ്വന്തം നാട്ടിൽ ഉണ്ടാകണമെന്ന പ്രാർത്ഥനയിലാണ് ഓരോ നാട്ടിലെയും വൃക്ക രോഗികളും അവരുടെ കുടുംബങ്ങളും. പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ വൃക്ക രോഗികൾക്ക് കൈത്താങ്ങാകുകയാണ് സർക്കാർ. ഭാരത് പെട്രോളിയം കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സഹകരണത്തോടെ പുതുതായി നിർമ്മിച്ച സൗജന്യ ഡയാലിസിസ് സെന്റർ പാലക്കാട് എം.പി. എം.ബി രാജേഷ് നാടിനു സമർപ്പിച്ചു. എം.പി.യുടെ കാര്യക്ഷമമായ ഇടപെടലാണ് ഡയാലിസിസ് സെന്റർ സാധ്യമാക്കിയത്. നേരത്തെ ഒറ്റപ്പാലം താലൂക് ആശുപത്രിയിലും ഇത്തരത്തിൽ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിച്ചിരുന്നു. ആധുനിക സജ്ജീകരണങ്ങളോടെ നിർമിച്ചിട്ടുള്ള ഡയാലിസിസ് സെന്ററിൽ ചികിത്സ സൗജന്യമാണ്. ഭാരത് പെട്രോളിയം കെമിക്കൽസിന്റെ സോഷ്യൽ റെസ്പോണ്സിബിലിറ്റി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഡയാലിസിസ് സെന്ററിന്റെ നിർമാണം പൂർത്തീകരിച്ചത്. ഇന്ന് നടന്ന സമർപ്പണ ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.