Home KeralaFocus തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

441
0
SHARE

ആലപ്പാട് ഗ്രാമത്തിലെ കരിമണല്‍ ഖനനത്തിനെതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രശ്‌നത്തെ വഴി തിരിച്ചു വിടാനാണ് ഇതിന്റെ ഉദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം അലപ്പാട് തീരം സംരക്ഷിച്ചു കൊണ്ട് ഖനനം എന്നാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും പൊതുമേഖലയ്ക്ക് എതിരായ നീക്കം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സേവ് ആലപ്പാട്’ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം സ്വകാര്യ ഖനന ലോബികള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി പറയുന്ന വ്യാജ ശബ്ദരേഖ നേരത്തെ പ്രചരിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.