Home IndiaUncut മുന്‍ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ രാജിവച്ചു. മാദ്ധ്യമങ്ങളെ കണ്ട് നരേന്ദ്ര മോദിക്കെതിരെ വെളിപ്പെടുത്തലുകളുണ്ടാവും

മുന്‍ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ രാജിവച്ചു. മാദ്ധ്യമങ്ങളെ കണ്ട് നരേന്ദ്ര മോദിക്കെതിരെ വെളിപ്പെടുത്തലുകളുണ്ടാവും

1870
0
SHARE

മുന്‍ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ രാജിവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുറത്താക്കല്‍ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത അലോക് വര്‍മ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷന്‍ കമ്മിറ്റി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയ അലോക് വര്‍മ്മയക്ക് ഫയര്‍ സര്‍വീസ് ഡി.ജി പദവി നല്‍കിയിരുന്നു. എന്നാല്‍ ആ പദവി സ്വീകരിക്കാതെയാണ് അദ്ദേഹം രാജിവച്ചത്. അതേസമയം, അലോക് വര്‍മ്മ രാജിവച്ചതോടെ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പല വിവരങ്ങളും ഇദ്ദേഹം മാദ്ധ്യമങ്ങളെ കണ്ട് വെളിപ്പെടുത്തുമെന്നാണ് സൂചന.

ഇന്നലെയാണ് അലോക് വര്‍മ്മയെ സിബിഐയില്‍ നിന്നും മാറ്റാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സെലക്ഷന്‍ സമിതി തീരുമാനിച്ചത്.

ആരോപണങ്ങളില്‍ തന്റെ വാദം കേള്‍ക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഉന്നതതല സെലക്ഷന്‍ സമിതി തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും അലോക് വര്‍മ്മ ഇന്നലെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.