മക്കൾ രാഷ്ട്രീയവുമായി എകെ ആന്റണി; സീറ്റ് മോഹം ഉപേക്ഷിക്കേണ്ടി വരുമെന്ന പേടിയിൽ സ്ഥാനമോഹികൾ; കോൺ​ഗ്രസിൽ തമ്മിലടി രൂക്ഷമാവുന്നു

  SHARE

  കോൺ​ഗ്രസിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയെന്ന നിലയിൽ പേരെടുത്ത എ കെ ആന്റണി തന്നെ മക്കൾ രാഷ്ട്രീയത്തിന്റെ വക്താവാക്കുന്നു. എ കെ ആന്റണിയുടെ മകൻ അനിലിനെ കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചു. ഇതിനെതിരെ കോൺ​ഗ്രസിൽ കലാപകൊടി ഉയർത്തിയിരിക്കുകയാണ് ഒരു വിഭാ​ഗം. മക്കൾ രാഷ്ട്രീയത്തിലൂടെ പണ്ട് സീറ്റ് ഉറപ്പിക്കാൻ നടത്തിയ നീക്കത്തിന് വിലങ്ങിട്ടത് ആന്റണിയായിരുന്നു. ഇതിൽ സീറ്റ് നഷ്ടമായവരും സീറ്റ് മോഹികളുമാണ് ഇപ്പോൾ രം​ഗത്തുള്ളത്. അതേ സമയം ആന്റണിയുടെ മകന് വേണ്ടിയുള്ള നീക്കത്തിനെതിരെ ഒരു വിഭാ​ഗവും രം​ഗത്തുണ്ട്.

  ഡൽഹി കേന്ദ്രീകരിച്ച‌് ബിസിനസ‌് രംഗത്ത‌് പ്രവർത്തിക്കുന്നയാളെ ഒറ്റയടിക്ക‌് സംസ്ഥാന കൺവീനർ ആക്കിയതിലൂടെ വളഞ്ഞവഴിയിൽ നേതൃത്വത്തിൽ പ്രതിഷ‌്ഠിക്കാനുള്ള നീക്കമാണ‌് നടക്കുന്നതെന്നാണ‌് യുവനേതാക്കളുടെ പരാതി. കോൺഗ്രസ‌് നേതാക്കളുടെ മക്കളുമായുള്ള വ്യാപാര സുഹൃദ‌് ബന്ധങ്ങളാണ‌് അനിലിനെ നേതൃത്വത്തിലേക്ക‌് എത്തിച്ചതെന്നാണ‌് ഇവരുടെ പരാതി. പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, അഹമ്മദ‌് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ എന്നിവരുമായി അടുത്തബന്ധം പുലർത്തുന്ന അനിലിന‌് ആന്റണിയുടെ മകൻ എന്ന പരിഗണനയും ഹൈക്കമാൻഡിൽ നിന്നും ലഭിച്ചു. അനിൽ ഇന്ത്യ ഡെമൊ ഡേ എന്ന വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ‌്. കോടികളുടെ ആസ‌്തിയാണ‌് ഈ സ്ഥാപനത്തിനുള്ളത‌്. പൂർണമായും ബിസിനസ‌് രംഗത്ത‌് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളാണ് ആന്റണിയുടെ മകന്. ഇന്ന് വരെ കോൺ​ഗ്രസ് പരിപാടിയുടെ ഭാ​ഗമായിട്ടില്ലെന്നും ഒരു വിഭാ​ഗം പറയുന്നു.

  പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ച് ഇരിക്കുന്ന ചില യുവ സീറ്റ് മോഹികളും ഇതോടെ പ്രതിസന്ധിയിലാണ്. നേതാക്കളുടെ മക്കളും ഹൈക്കമാന്റിൽനിന്ന‌് കെട്ടിയിറക്കുന്നവരും വന്നാൽഇവർക്കൊന്നും സീറ്റുണ്ടാവില്ല. ലോകസഭാ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളെകുറിച്ച‌് ചർച്ചചെയ്യാൻ വെള്ളിയാഴ‌്ച കെപിസിസി ജനറൽ ബോഡി ചേരുകയാണ‌്. ആന്റണിയാണ‌് ഉദ‌്ഘാടകൻ. ഇവിടെ ഇത് ഉന്നയിക്കാനാണ് ഇവരുടെ ശ്രമമെങ്കിലും ചർച്ചയൊന്നും നടത്താതെ കാര്യം നടപ്പാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

  കെ കരുണാകരന്റെ മക്കൾ രാഷ്ട്രീയത്തിൽ വന്നതിനെ അന്ന‌് നഖ ശിഖാന്തം എതിർത്തത‌് ആന്റണിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ‌് ആയിരുന്നു. അന്നും ഇന്നും എ ഗ്രൂപ്പിന്റെ നേതാവായി നിൽക്കുന്ന ഉമ്മൻചാണ്ടി, മകൻ ചാണ്ടി ഉമ്മനെ നേതൃത്വത്തിൽ പ്രതിഷ‌്ഠിക്കാനുള്ള തീവ്ര ശ്രമത്തിലാണ‌്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിപ്പിക്കുകയാണ‌് ലക്ഷ്യം. വയലാർ രവി മകളെ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. ആര്യാടൻ മുഹമ്മദ‌് മകനെ കൊണ്ടുവന്നു. ഇപ്പോഴിതാ ആന്റണിയുടെ മകനും.
  തങ്ങൾക്ക‌് പ്രായമേറി വരുമ്പോൾ മക്കളെ കുടിയിരുത്തുക എന്ന നിലപാടാണ് ഇപ്പോൾ നടപ്പാക്കുന്നത്. അതേ സമയം തെരഞ്ഞെടുപ്പിൽ മക്കൾ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാ​ഗം. ഇത് കോൺ​ഗ്രസിലെ തമ്മലിടയിലേക്കും തകർച്ചയിലേക്കും വഴിയവെക്കുമെന്ന ഭയവും ചില നേതാക്കൾ ഉയർത്തുന്നുണ്ട്. പക്ഷെ കോൺ​ഗ്രസിന്റെ പ്രതിസന്ധിയ്ക്കപ്പുറമാണ് മക്കൾക്ക് സീറ്റും സ്ഥാനവും ഉറപ്പാക്കുകയെന്ന നിലപാടിലാണ് ഇവർ.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.