Home Don't Miss ‘കിങ്ങിണിക്കുട്ടൻ സേവാദൾ വഴി; അമ്മിണിക്കുട്ടന്റെ വരവ് ഈ വഴിയും, ആന്റണിയുടെ മകന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച്‌...

‘കിങ്ങിണിക്കുട്ടൻ സേവാദൾ വഴി; അമ്മിണിക്കുട്ടന്റെ വരവ് ഈ വഴിയും, ആന്റണിയുടെ മകന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച്‌ ജയശങ്കർ

327
0
SHARE

കോണ്‍ഗ്രസിനകത്ത്  മക്കള്‍ രാഷ്ട്രീയം  എന്നും വെല്ലുംവിളികള്‍ സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞദിവസം മറ്റൊരു  മക്കള്‍ നിയമനത്തിനാണ് കേരളത്തിലെ കോണ്‍ഗ്രസ്   സാക്ഷ്യം വഹിച്ചത്. മുതര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ സംസ്ഥാന കണ്‍വീനറായി നിയമിക്കുമ്പോള്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ ഏക യോഗ്യത ആന്റണിയുടെ മകന്‍ എന്നതാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍  മക്കള്‍ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ് അഡ്വ: ജയശങ്കര്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ കോൺഗ്രസിനെയും ആന്റണിയെയും വിമർശിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം 

ഒരിടത്തൊരിടത്ത് ഒരു ആൻ്റപ്പനുണ്ടായിരുന്നു. ആദർശ ധീരൻ. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയിൽ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത വില്ലാളിവീരൻ. സഞ്ജയ് ഗാന്ധിയെ കേരളത്തിൽ കാലെടുത്തു കുത്താൻ അനുവദിക്കാതിരുന്ന ധർമ്മപുത്രൻ.

കാലം മാറി, കഥ മാറി. ആൻ്റപ്പൻ പിൽക്കാലത്ത് അല്പം വിട്ടുവീഴ്ച ചെയ്തു. ഗാന്ധി കുടുംബ വാഴ്ച അംഗീകരിച്ചു; കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ മകൻ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു. അപ്പോഴും അവനവന്റെ കാര്യത്തിൽ ആദർശവാനായി തുടർന്നു.

കാലം പിന്നെയും മാറി. ഇപ്പോൾ മകൻ അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കുന്നു.

കിങ്ങിണിക്കുട്ടൻ സേവാദൾ വഴിയാണ് വന്നതെങ്കിൽ, ഡിജിറ്റൽ മീഡിയ സെൽ വഴിക്കാണ് അമ്മിണിക്കുട്ടൻ്റെ രംഗപ്രവേശം.

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ
ആൻ്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ!

ഒരിടത്തൊരിടത്ത് ഒരു ആൻ്റപ്പനുണ്ടായിരുന്നു. ആദർശ ധീരൻ. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയിൽ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കൾ…

Posted by Advocate A Jayasankar on Wednesday, 9 January 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.