Home KeralaFocus കുട്ടിയായിരുന്നപ്പോൾ പുലർച്ചെ മൂന്ന് മണിക്ക് ഹിമാലയത്തിലെ തണുത്ത വെള്ളത്തിൽ കുളിക്കുമായിരുന്നു ; ഇന്റർവ്യൂവിൽ തള്ളി മറിച്ച്...

കുട്ടിയായിരുന്നപ്പോൾ പുലർച്ചെ മൂന്ന് മണിക്ക് ഹിമാലയത്തിലെ തണുത്ത വെള്ളത്തിൽ കുളിക്കുമായിരുന്നു ; ഇന്റർവ്യൂവിൽ തള്ളി മറിച്ച് നരേന്ദ്രമോദി

2305
0
SHARE

തന്‍റെ ഹിമാലയന്‍ ജീവിതത്തെക്കുറിച്ചും ബാല്യകാലത്തെക്കുറിച്ചും ഓര്‍മ്മകള്‍ പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെറുപ്പകാലത്ത് സന്യാസിയെപ്പോലെ ജീവിച്ചത് മോദി ഓര്‍ത്തെടുക്കുന്നത്. അക്കാലത്ത് തനിക്ക് കൗതുകം കൂടുതലും വ്യക്തത കുറവുമായിരുന്നെന്ന് മോദി സമ്മതിക്കുന്നു.

ദൈവത്തില്‍ അര്‍പ്പിച്ച കാലമായിരുന്നു അത്. 17-ാം വയസ്സിലായിരുന്നു ഇത്. മാതാപിതാക്കളെവിട്ട് അങ്ങനെയാണ് ഹിമാലയത്തിലേക്കു പോകുന്നത്. വീടുവിട്ടിറങ്ങുമ്ബോള്‍ അമ്മ എനിക്കു മധുരം തന്നു. നെറ്റിയില്‍ കുറിയിട്ട് അനുഗ്രഹിച്ചു. അത് എന്‍റെ ജീവിതത്തിലെ തീര്‍ച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു. പക്ഷേ ഒരുപാട് ഉത്തരങ്ങള്‍ അപ്പോള്‍ ലഭിച്ചു. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന് കൂടെ ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു യാത്ര ചെയ്തുകൊണ്ടിരുന്നു

ഹിമാലയത്തില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എല്ലാ ദിവസവും ഉണര്‍ന്ന് വെള്ളം ചൂടാക്കുക പോലും ചെയ്യാതെ കുളിച്ചിരുന്നു. മരവിപ്പിക്കുന്ന തണുപ്പാണ് വെള്ളത്തിനുണ്ടായിരുന്നതെങ്കിലും തനിക്കത് ഊഷ്മളമായ അനുഭൂതിയായിരുന്നു ഉണ്ടാക്കി. പ്രപഞ്ചത്തിന്‍റെ താളവുമായി എങ്ങനെ കൂടിച്ചേരണമെന്ന് തന്നെ സന്യാസിമാര്‍ പഠിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

എട്ട് അംഗങ്ങളുള്ള കുടുംബം ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്. പക്ഷേ ഞങ്ങള്‍ക്ക് അതുമതിയായിരുന്നു. എന്റെ അമ്മയ്ക്കു വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷേ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവ് അവര്‍ക്കു ദൈവം കൊടുത്തു. റെയില്‍വേ സ്റ്റേഷനിലെ അച്ഛന്റെ കട തുറന്ന് വൃത്തിയാക്കിയ ശേഷമാണ് എപ്പോഴും സ്കൂളിലേക്കു പോയിരുന്നത്. സ്കൂള്‍ കഴിഞ്ഞാല്‍ അച്ഛനെ സഹായിക്കുന്നതിനായി തിരിച്ചെത്തും. അവിടെയുള്ള രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവരെ കാണുകയായിരുന്നു എന്റെ ലക്ഷ്യം. അവര്‍ക്കു ചായ കൊടുത്ത് അവരുടെ കഥകള്‍ കേള്‍ക്കും. അങ്ങനെയാണ് ഞാന്‍ ഹിന്ദി ഭാഷ പഠിച്ചത്. ചിലരില്‍നിന്ന് ബോംബെയെക്കുറിച്ചു കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

പ്രപഞ്ചത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് താനെന്ന് സ്വയം തിരിച്ചറിഞ്ഞാല്‍ ഉള്ളിലെ എല്ലാ അഹമ്മതിയും ഇല്ലാതാകുമെന്ന് മോദി അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ലൈബ്രറിയില്‍ പോകുമായിരുന്നെന്നും കൈയില്‍ കിട്ടുന്നതെല്ലാം വായിക്കുമായിരുന്നെന്നും മോദി പറഞ്ഞു. എട്ടാം വയസ്സു മുതല്‍ ശാഖയില്‍ പോയിത്തുടങ്ങി. ഒമ്ബതാം വയസ്സില്‍ ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ ഒരു ഭക്ഷണകേന്ദ്രം ഒരുക്കുന്ന ജോലിയിലേര്‍പ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.

തന്റെ പൂര്‍വ്വകാല ജീവിതത്തെക്കുറിച്ച്‌ പറയുന്ന ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലുള്ള വിവരങ്ങളാണിവ. ആകെ അ‍ഞ്ച് ഭാഗങ്ങളുള്ളതില്‍ ബാക്കി മൂന്ന് ഭാഗങ്ങള്‍ വരാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.