Home IndiaUncut ഗൂഗിളിൽ നരേന്ദ്രമോഡിയെ പിന്നിലാക്കി രാഹുല്‍ ഗാന്ധി

ഗൂഗിളിൽ നരേന്ദ്രമോഡിയെ പിന്നിലാക്കി രാഹുല്‍ ഗാന്ധി

142
0
SHARE

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ജനം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് കണക്കുകള്‍. ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്റ് നേടിയപ്പോള്‍ മോഡിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയിലാകട്ടെ രാഹുലിന്റെ പോയിന്റ് 49ഉം മോഡിയുടെ പോയിന്റ് 38ഉം മാത്രമാണ്. 2018 ജനുവരി ഒന്നിനും 2019 ജനുവരി 6നും ഇടയില്‍ ഗൂഗിള്‍ ന്യൂസിലെ അന്വേഷണം കണക്കാക്കി ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ നടത്തിയ കണക്കെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്നിലാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒന്നാമതെത്തിയത്.

ട്വിറ്ററിലും രാഹുലിന്റെ പിന്തുണ വര്‍ധിക്കുന്നതായി കണക്കുകളുണ്ട്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നവരുടെ എണ്ണം മോഡിയേക്കാള്‍ കൂടിയിട്ടുണ്ടെന്നാണ് കണക്കുകളിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 4.4 കോടി ഫോളോവേഴ്‌സുള്ളപ്പോള്‍ രാഹുല്‍ ഗാന്ധിക്കുള്ളത് എഴുപത്തിയാറ് ലക്ഷം മാത്രമാണ്. എന്നിട്ടും ഈ പിന്തുണ നേടാനാകുന്നത് ജനങ്ങള്‍ നേതാവായി രാഹുലിനെ തെരഞ്ഞെടുത്തു എന്നും വിലയിരുത്തുന്നുണ്ട്.
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.