Home KeralaFocus പി സി ജോര്‍ജ്ജ് വീണ്ടും യുഡിഎഫിലേക്ക്

പി സി ജോര്‍ജ്ജ് വീണ്ടും യുഡിഎഫിലേക്ക്

531
0
SHARE

ജനപക്ഷം, കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി നിയോഗിച്ചെന്നും പി സി ജോർജ്ജ് പറഞ്ഞു. നിലവിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് പി സി ജോർജ്ജിന്റെ ജനപക്ഷം. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടികളിൽ ജോർജ്ജ് പങ്കെടുക്കുകയും ചെയ്തിരുന്നു. ശബരിമല വിഷയത്തിൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിക്കുകയും ഒ രാജഗോപാലിനോടൊപ്പം ഒറ്റ ബ്ലോക്കായി നിൽക്കുമെന്ന് ജോർജ്ജ് വ്യക്തമാക്കുകയും ചെയ്തിരുന്നു മൂന്ന് വർഷത്തെ തീരുമാനത്തിലൊടുവിലാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് പി സി ജോർജ്ജ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.