Home IndiaUncut പാലൂട്ടിയ അയോദ്ധ്യ ബി.ജെ.പി യെ തിരിഞ്ഞു കൊത്തുന്നു, കേസ് മാറ്റിവെച്ചത് തിരിച്ചടിയാകും

പാലൂട്ടിയ അയോദ്ധ്യ ബി.ജെ.പി യെ തിരിഞ്ഞു കൊത്തുന്നു, കേസ് മാറ്റിവെച്ചത് തിരിച്ചടിയാകും

468
0
SHARE

ബി.ജെ.പി ക്ക് ഇന്ത്യൻ ദേശിയ രാഷ്ട്രീയത്തിൽ വ്യക്തമായ സ്വാധീനം നൽകിയ വിഷയമായിരുന്നു അയോദ്ധ്യ. രാജ്യത്തെ മതഭ്രാന്തിന്റെ ചങ്ങലയൂരി വിട്ട അയോദ്ധ്യ രാം രഥ് യാത്രയും പിന്നീട് ഉണ്ടായ വർഗീയ ദ്രുവീകരണവും കലാപങ്ങളും ബി.ജെ.പി ക്ക് രാഷ്ട്രീയ മൂലധനമായി മാറി. പിന്നീട് എല്ലാ തിരഞ്ഞെടുപ്പിലും അയോദ്ധ്യ അവരുടെ പ്രകടനപത്രികയുടെ മുഖ്യ വിഷയമായി മാറി. അയോധ്യയിലെ രാമക്ഷേത്രം എന്ന സ്വപ്നം വിറ്റ് അവർ കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ വരെ വിജയം കണ്ടു. എന്നാൽ ഇത്തവണ കളിക്കളം മാറുകയാണ്, അയോദ്ധ്യ ബി.ജെ.പിയെ തിരിഞ്ഞു കൊത്തുന്നു.

2014 ലെ പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു അയോധ്യയിലെ രാമക്ഷേത്രം, തീവ്ര ഹിന്ദുത്വ വാദികളെയും സന്യാസി സമൂഹത്തെയും വിശ്വാസികളെയും ഒരുപോലെ പ്രീതി പെടുത്തിയ ആ തിരഞ്ഞെടുപ്പ് വാഗ്‌ദനം ഇപ്പോൾ ബി.ജെ.പി ക്ക് ഊര കുടുക്കായി. അയോദ്ധ്യ കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 22 ൽ നിന്നും 29 ലേക്ക് മാറിയിരിക്കയാണ്. ആ ഏഴ് ദിവസങ്ങൾക്ക് അത്രമേൽ പ്രാധാന്യമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ വിധിയെഴുതുന്നത് ഈ ദിവസങ്ങളാകും. അയോദ്ധ്യ രാമക്ഷേത്രം നിർമിക്കാൻ എത്രയും പെട്ടെന്ന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് ഇതിനോടകം വി.എച്.പി, ശിവസേന, ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ പലകുറി പറഞ്ഞു കഴിഞ്ഞു. യോഗി ആദിത്യനാഥും, ഉദ്ധവ് താക്കറെയും പറഞ്ഞു മടുത്ത അവസ്ഥയിലാണ്. പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പി യെ തോല്പിക്കുമെന്ന് ശിവസേന വ്യക്തമാക്കുകയും, രാഹുൽ ഗാന്ധിയെ അനുകൂലിച്ച് നിലപാട് എടുക്കുകയും ചെയ്തു. വി.എച്.പി ഇതിനോടകം തന്നെ
ചലോ അയോദ്ധ്യ എന്ന ക്യാമ്പയിൻ നടത്തി അയോദ്ധ്യ മാർച്ചും സംഘടിപ്പിച്ചു. ഒന്ന്നിന് പുറകെ മറ്റൊന്നായി സന്യാസി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ആർ.എസ്.എസ് ദേശിയ നേതൃത്വം മോഹൻ ഭഗവത് ഉൾപ്പടെ ഓർഡിനൻസ് കൊണ്ട് വരൻ മോഡി സർക്കാർ തയ്യാറാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കഴിഞ്ഞു. പക്ഷെ കേന്ദ്ര സർക്കാരിന് അത്തരത്തിൽ ഒരു നിലപാടെടുത്ത് മുന്നോട്ട് പോകാൻ കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വര്നിരിക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങളെ പിന്താങ്ങിയ എല്ലാവേരയും നിരാശപ്പെടുത്തി തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ട അവസ്ഥയിലാണ് ബി.ജെ.പി. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കൃത്യമായി കാര്യങ്ങളെ മനസിലാക്കുകയും അയോദ്ധ്യ കേസിലെ രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയുകയും ചെയ്യുന്ന ന്യായാധിപൻ ആയതിനാൽ ഇന്നത്തെ തീരുമാനം ചരിത്രത്തിൽ രേഖപ്പെടുത്തും. മാർച്ച് ആദ്യ മാസത്തോടെ വരുന്ന തീർണജേടുപ്പ് വിജ്ഞാപനത്തിനുള്ളിൽ മറ്റൊരു തരത്തിലും അയോദ്ധ്യ വിഷയത്തിൽ ഇടപെടാൻ സാധിക്കാത്ത തരത്തിലാണ് നിലവിൽ കോടതി ഇടപെടൽ വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.