Home Don't Miss ന്യൂയോര്‍ക്ക് പോലീസിനെ ഞെട്ടിച്ച്; ഒരു മില്യൺ ലൈക്ക് സ്വന്തമാക്കി കേരള പോലീസ്; കേരള പോലീസിനെ അഭിനന്ദിക്കാൻ...

ന്യൂയോര്‍ക്ക് പോലീസിനെ ഞെട്ടിച്ച്; ഒരു മില്യൺ ലൈക്ക് സ്വന്തമാക്കി കേരള പോലീസ്; കേരള പോലീസിനെ അഭിനന്ദിക്കാൻ ഫേസ്‌ബുക്ക് നേരിട്ടെത്തുന്നു

2452
0
SHARE

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്‍തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് 1 മില്ല്യന ലൈക്ക് നേടി ചരിത്രം കുറിച്ചു. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഫെയ്സ്ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.

ചടങ്ങില്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊലീസിന്റെ ഫെയ്സ്ബുക്കിന്റെ പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. ലോകത്തിലെ വമ്പന്‍ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് മാന്ത്രിക സംഖ്യ കടന്നത്.

വന്‍ ജനപിന്‍തുണയാണ് കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജിന് ലഭിച്ചിരുന്നത്. പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ പേജ് നേട്ടം കൊയ്യുന്നത്.
പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും. സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയില്‍വെ പൊലീസ് തയ്യാറാക്കിയ ബോധവത്കണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.