Home CheesyDays മല്‍സ്യത്തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി ടൊവിനോ തോമസ്

മല്‍സ്യത്തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി ടൊവിനോ തോമസ്

148
0
SHARE

അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി ചലചിത്രതാരം ടൊവിനോ തോമസ്. ഒരു ജനത നടത്തുന്ന സമരം കാണാതെ മുന്നോട്ട് പോകാന്‍ അധികകാലം കഴിയില്ലെന്നും കേരളം ഈ വിഷയം ഏറ്റെടുക്കുമെന്നും ടൊവിനോ പറഞ്ഞു.

സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയിനെ കുറിച്ച് കണ്ടിട്ടുണ്ടെന്നും പക്ഷേ കേരളത്തിന്റെ മുഖ്യധാരാ പ്രശ്‌നമായി ഇതു ചര്‍ച്ചചെയ്യുന്നില്ലെന്നും ടൊവിനോ പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന്‍ കൊല്ലത്ത് നടത്തിയ നവോത്ഥാന യുവസംഗമത്തില്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയതായിരുന്നു ടോവിനോ.

എനിക്കിതില്‍ നടപടി എടുക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുത്തുകയാണ്. ചിലപ്പോള്‍ ഞാന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞാല്‍ ഇത് കൂടുതല്‍ ആളുകള്‍ അറിയുമായിരിക്കുമെന്നും ടൊവിനോ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.