Home CheesyDays മെസിയെ മറികടന്ന് റിക്കോഡിട്ട് ഛേത്രിയുടെ താണ്ഡവം; കയ്യടിച്ച് ആരാധകര്‍

മെസിയെ മറികടന്ന് റിക്കോഡിട്ട് ഛേത്രിയുടെ താണ്ഡവം; കയ്യടിച്ച് ആരാധകര്‍

218
0
SHARE

ഇന്ത്യന്‍ ഫുട്‌ബോളിലെ സമാനതകളില്ലാത്ത പ്രതിഭയാണ് സുനില്‍ ഛേത്രി. ടീമിന്റെ സ്ഥിരം നായകനായ സുനില്‍ ഛേത്രിക്ക് ഇന്നലെ നടന്ന എഎഫ്‌സി ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയപ്പോള്‍ കോച്ച് നായക പദവി നല്‍കിയിരുന്നില്ല. സുനില്‍ ഛേത്രിക്ക് പകരം ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഇന്ത്യയെ നയിച്ചത്. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ പുതിയ തന്ത്രമാണ് ടീമിലെ അഴിച്ചുപണിക്ക് കാരണം.

ഓരോ മത്സരങ്ങളിലും നായകനെ മാറ്റി പരീക്ഷിക്കുകയെന്ന നയമാണ് കോച്ചിനുളളത്. ബ്രസീല്‍ പോലെയുള്ള ടീമുകള്‍ പരീക്ഷച്ചിട്ടുള്ള ഈ തന്ത്രമാണ് ഇന്ത്യന്‍ ടീമില്‍ കോച്ച് പരീക്ഷിക്കുന്നത്. പക്ഷേ പരീക്ഷണത്തിലും നായക പദവി നഷ്ടത്തിലും സുനില്‍ ഛേത്രിക്ക് പരിഭവമില്ല. മാത്രമല്ല കളിയില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയാണ് ഛേത്രി തന്റെ പ്രതിഭയുടെ തിളക്കം വീണ്ടും തെളിയിച്ചിരിക്കുന്നത്.

മത്സരത്തിന്റെ 27-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ മാന്ത്രിക ബൂട്ടുകള്‍ തായ് ഗോളിയെ മറികടന്ന് വല ചലിപ്പിച്ചപ്പോള്‍ രചിക്കപ്പെട്ടത് പുതുചരിത്രമാണ്. പെനാല്‍റ്റി കിക്കിലൂടെ ഇന്നലെ സുനില്‍ ഛേത്രി ഇന്ത്യക്കായി തന്റെ 66-ാം ഗോളാണ് നേടിയത്. ഇതോടെ താരം സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ റിക്കോഡ് മറികടന്നു.

നിലവില്‍ കളിക്കുന്ന അന്താരാഷ്ട്ര താരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി ഛേത്രി മാറി. മെസി 65 ഗോളുകളാണ് ഇതു വരെ അര്‍ജന്റീനക്കായി നേടിയിരിക്കുന്നത്.
പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.