Home CheesyDays എൽ നിനോ എത്തി ഇനി ‘മത്തി’യില്ല, ഉണ്ടാകുക വരൾച്ചയും, പ്രളയവും

എൽ നിനോ എത്തി ഇനി ‘മത്തി’യില്ല, ഉണ്ടാകുക വരൾച്ചയും, പ്രളയവും

342
0
SHARE

എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് സിഎംഎഫ്‌ആര്‍ഐയുടെ നിരീക്ഷണം.വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ തീരങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്‌ആര്‍ഐ. മത്തിയുടെ ലഭ്യതയില്‍ കുറവ് വരുന്നതോടെ വിലയും ഇരട്ടിയലധികം വര്‍ധിച്ചേക്കുമെന്നാണ് സൂചന.2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍, എല്‍ നിനോയുടെ വരവോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. പിന്നീട,് എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. 2018ല്‍ എല്‍നിനോ സജീവമായതോടെ മത്തിയുടെ ഉല്‍പാദനത്തില്‍ വീണ്ടും മാന്ദ്യം അനുഭവപ്പെടാന്‍ കാരണമായി.

എല്‍നിനോ പ്രതിഭാസം എന്നാല്‍..
സമുദ്രജലം ചൂട്പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. മൂന്നുമുതല്‍ ഏഴ് വരെ വര്‍ഷം നീളുന്ന ഇടവേളകളിലാണ് ശാന്തസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് എല്‍നിനോ സതേണ്‍ ഓസിലേഷന്‍ രൂപപ്പെടുക. ഇതിന്റെ പ്രതിഫലനമാണ് ഏറിയും കുറഞ്ഞും ലോകമെമ്ബാടും അനുഭവപ്പെടാറുള്ളത്. ഇതിന്റെ ഭാഗമായി കടുത്ത കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. തീവ്രമായ കാലാവസ്ഥ മാറ്റമാകും ഉണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.