Home Newspool ഹർത്താലിൽ ആക്രമണങ്ങൾ നടത്തിയ ബിജെപി നേതാക്കളെ കോണ്‍ഗ്രസ് ഇടുക്കി ഡി സി സി ജനറല്‍ സെക്രട്ടറി...

ഹർത്താലിൽ ആക്രമണങ്ങൾ നടത്തിയ ബിജെപി നേതാക്കളെ കോണ്‍ഗ്രസ് ഇടുക്കി ഡി സി സി ജനറല്‍ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു

SHARE

ശബരിമല വിഷയത്തിൽ നടന്ന ഹര്‍ത്താലിന്റെ മറവില്‍ അക്രമമഴിച്ചു വിട്ട ബിജെപി നേതാക്കളെ കോണ്‍ഗ്രസ് ഇടുക്കി ഡി സി സി ജനറല്‍ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു. ഹർത്താൽ ദിനത്തിൽ ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞ ബിജെപി നേതാക്കളെയാണ് ഡി സി സി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനനും 25 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചത്.

ബി ജെ പിയുടെ മണ്ഡലം പ്രസിഡണ്ട് പി എസ്. സുരേഷ്, ആര്‍ എസ് എസ് കാര്യവാഹക് പ്രേംകുമാര്‍, സ്വാമി ദേവചൈതന്യ തുടങ്ങിയവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരെ പോലീസ് ജാമ്യത്തില്‍ വിട്ടപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജാഥയായി പോലീസ് സ്റ്റേഷനില്‍ വന്ന് സ്വീകരണം നല്‍കിയിരുന്നു. ഈ ബിജെപി സംഘത്തിന് ഒപ്പമായിരുന്നു എം ഡി അര്‍ജുനന്‍ പോയത്.

താന്‍ അക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകരെ സ്വീകരിച്ചത് അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡണ്ട് എന്ന രീതിയിലാണെന്നും വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും എം ഡി അര്‍ജുനന്‍ പിന്നീട് പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിവരം തനിക്ക് അറിയില്ലെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.
തുടർ നടപടികൾ കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത സ്വീകരിക്കുമെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.