Home Newspool പറഞ്ഞത് കൃത്യമായി ചെയ്ത് സിപിഐഎം ;ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന വിധവയായ കുന്നത്ത് പീടികയില്‍ സാബിറക്ക് സ്വന്തയൊരു...

പറഞ്ഞത് കൃത്യമായി ചെയ്ത് സിപിഐഎം ;ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന വിധവയായ കുന്നത്ത് പീടികയില്‍ സാബിറക്ക് സ്വന്തയൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു

SHARE

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ കേരളത്തിലെ നിര്‍ധന കൊടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കാന്‍ തീരുമാനം ആയിരിന്നു. അതിന് തീരുമാനപ്രകാരം കേരളത്തിലുള്ള 2000 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെച്ചു കൊടുക്കുക


എന്ന പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയില്‍ വരവൂര്‍ പഞ്ചായത്തിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരവൂര്‍ കുമരപ്പനാലില്‍ താമസിക്കുന്ന ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന വിധവയുമായ കുന്നത്ത് പീടികയില്‍ സാബിറക്ക് വേണ്ടി പണിയുന്ന വീട് പൂര്‍ത്തിയാകുന്നു.


ഒരു വീടെന്ന സ്വപ്നം ദീര്‍ഘനാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന സാധുസ്ത്രീയാണ് സാബിറ. സാബിറയുടെ അവസ്ഥ മനസ്സിലാക്കിയ സിപിഐഎം പ്രവര്‍ത്തകര്‍ അവര്‍ക്കൊരു കൈത്താങ്ങാകാന്‍ തീരുമാനിക്കുകയായിരുന്നു. കൃത്യമായസാമൂഹികപ്രതിബദ്ധതയോടെ സേവനം നടത്തുന്ന സിപിഐഎം നെ ആക്ഷേപിക്കാന്‍ മാത്രം വായ തുറക്കുന്ന കോണ്‍ഗ്രസിനും ബിജെപിക്കും മാതൃകയായി മാറിയിരിക്കുകയാണ് സിപിഐഎം. സിപിഐഎം എന്ന പാര്‍ട്ടി എന്നും പാവപ്പെട്ട ജനങ്ങള്‍ക്കൊപ്പമാണെന്നതിന്റെ തെളിവുകൂടിയാണിത്. തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ഉള്ളതാണ്.വെറും വാക്ക് നല്‍കി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാതെ നിര്‍ധനരായ ആളുകളുടെ കണ്ണീരൊപ്പുന്ന ഇതുപോലെയുള്ള പദ്ധതികള്‍ എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും ചെയ്യണം. ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും സിപിഐഎം തുടരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.