Home Kerala പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്ന മനോരമ വാര്‍ത്ത പൊളിഞ്ഞു; വീട് നിർമിക്കാൻ അപേക്ഷ നല്‍കിയ 7,457...

പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്ന മനോരമ വാര്‍ത്ത പൊളിഞ്ഞു; വീട് നിർമിക്കാൻ അപേക്ഷ നല്‍കിയ 7,457 കുടുംബങ്ങളില്‍ 6,594 പേര്‍ക്ക് ആദ്യഗഡു നല്‍കി; ധനസഹായ വിതരണം മികച്ച രീതിയിലെന്ന് ദുരിതാശ്വാസ കമ്മീഷണര്‍ വിലയിരുത്തി

SHARE

പ്രളയ ശേഷം കേരളത്തിന്റെ പുനർ നിർമാണം എങ്ങും എത്തിയില്ല എന്ന മനോരമയുടെ നുണപ്രചാരണം പൊളിഞ്ഞു.ധനസഹായ വിതരണത്തിന്‍റെ പുരോഗതി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ പി എച്ച് കുര്യന്‍ വിലയിരുത്തി.

സ്വന്തം ഭൂമിയില്‍ വീട് നിര്‍മ്മാണം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയ 7,457 കുടുംബങ്ങളില്‍ 6,594 പേര്‍ക്ക് ആദ്യഗഡു നല്‍കി. ബാക്കിയുള്ള അര്‍ഹരായവര്‍ക്കെല്ലാം അടുത്തയാഴ്ചയോടെ ആദ്യഗഡു നല്‍കും എന്ന്

വീടുകള്‍ തകര്‍ന്ന പുറമ്പോക്കിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കാന്‍ കളക്ടര്‍മാര്‍ക്ക് ദുരിതാശ്വാസ കമ്മിഷണര്‍ നിര്‍ദേശം നല്‍കി

പ്രളയത്തില്‍ 2,43,690 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇതില്‍ 57,067 കുടുംബങ്ങള്‍ക്ക് തുക നല്‍കി. വീട് പുനര്‍നിര്‍മ്മാണത്തിന് അപേക്ഷകരെ സഹായിക്കാന്‍ ‘സുരക്ഷിത കൂടൊരുക്കും കേരളം’ എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും 81 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പിണറായി സർക്കാരിന്റെ പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്നും 10 ശതമാനം വീടുകള്‍ മാത്രമാണ് പുനര്‍നിര്‍മിച്ചിട്ടുള്ളു എന്നുമുള്ള മനോരമ വാര്‍ത്തക്കെതിരെ കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും ദിവസം മുൻപ് രംഗത്ത് എത്തിയിരുന്നു.

പ്രളയത്തില്‍ 17,000 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് മനോരമ പറയുമ്പോള്‍ 13,313 വീടുകളാണ് പൂര്‍ണമായി തകര്‍ന്നതെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതില്‍ സ്വന്തമായി സര്‍ക്കാരിന്റെ സഹായത്തോടെ വീട് നിര്‍മ്മിക്കാമെന്ന് 8881 കുടുംബങ്ങള്‍ പറഞ്ഞെന്നും ഇതില്‍ 6546 പേര്‍ക്ക് ആദ്യ ഗഡു നല്‍കിയെന്നും അദ്ദേഹം കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു കൂടാതെ വീട് നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കാത്തവര്‍ക്ക് ജനുവരി 10നകം നല്‍കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.