Home Don't Miss ശ്രീലങ്കയിലെ ‘സംഘ’ പ്രവര്‍ത്തകനായിട്ടും ഈ ചതി ചെയ്തല്ലോ; സംഗക്കാരയെ പൊങ്കാലയിട്ട് മലയാളികള്‍

ശ്രീലങ്കയിലെ ‘സംഘ’ പ്രവര്‍ത്തകനായിട്ടും ഈ ചതി ചെയ്തല്ലോ; സംഗക്കാരയെ പൊങ്കാലയിട്ട് മലയാളികള്‍

244
0
SHARE

ഫാല്‍ വിമാനത്തിന്റെ പേരില്‍ റഫേല്‍ നദാലിനെ പൊങ്കാലയിട്ട് ഓടിച്ച മലയാളികള്‍ ഇപ്പോളിതാ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയുടെ പേജ് പൊങ്കാലകൊണ്ട് നിറയ്ക്കുകയാണ്.

ശബരിമലയില്‍ ഒരു ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതും സംഗക്കാരയുടെ പേരിലെ ‘സംഗ’യുമാണ് ഈ കൊടും ട്രോളുകള്‍ക്ക് പിന്നില്‍. പേരിലെ സംഗയും ശ്രീലങ്കന്‍ രാജ്യവും ഇതിഹാസ താരത്തിന് പൊല്ലാപ്പായിരിക്കുകയാണിപ്പോള്‍.

ശ്രീലങ്കയിലെ ‘സംഘ’ പ്രവര്‍ത്തകനായിട്ടും താങ്കള്‍ അവിടെ നിന്ന് യുവതിയെ ശബരിമലയിലെത്തിച്ചത് ശരിയായില്ലെന്നാണ് മലയാളത്തിലെ കമന്റുകള്‍ പറയുന്നത്. പ്രൊഫൈല്‍ പിക്ചറിന് താഴെയാണ് മലയാളികള്‍ കമന്റുമായി നിറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.